SWISS-TOWER 24/07/2023

അതിഗംഭീര പ്രഭാവവും ഊര്‍ജവുമുള്ള വ്യക്തി, വളരെ മതിപ്പ് തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; മോദിയെ പുകഴ്ത്തി ശശി തരൂര്‍, തൊട്ടുപിന്നാലെ വിമര്‍ശനവും

 


ന്യൂഡെല്‍ഹി: (www.kvartha.com 13.03.2022) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അതിഗംഭീര പ്രഭാവവും ഊര്‍ജവുമുള്ള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് പറഞ്ഞ തരൂര്‍ വളരെ മതിപ്പ് തോന്നിപ്പിക്കുന്ന ചില കാര്യങ്ങള്‍, പ്രത്യേകിച്ച് രാഷ്ട്രീയപരമായവ അദ്ദേഹം ചെയ്തിട്ടുണ്ടെന്നും പറയുന്നു. ഇത്ര വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പക്ഷെ അദ്ദേഹം അത് നേടിയെന്നും തരൂര്‍ പറഞ്ഞു.
Aster mims 04/11/2022

അതിഗംഭീര പ്രഭാവവും ഊര്‍ജവുമുള്ള വ്യക്തി, വളരെ മതിപ്പ് തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; മോദിയെ പുകഴ്ത്തി ശശി തരൂര്‍, തൊട്ടുപിന്നാലെ വിമര്‍ശനവും

മോദിക്ക് പ്രശംസ ചൊരിഞ്ഞ തരൂര്‍, പിന്നാലെ വിമര്‍ശിക്കുകയും ചെയ്തു. വര്‍ഗീയമായും മതപരമായും രാജ്യത്തെ വിഭജിക്കുന്ന ചില ശക്തികളെ സമൂഹത്തിലേക്ക് അഴിച്ചുവിട്ട് വിഷം വമിപ്പിക്കുകയാണ് മോദി ചെയ്തതെന്നും അത് ദൗര്‍ഭാഗ്യകരമാണെന്നും തരൂര്‍ പറഞ്ഞു.

ഞെട്ടിപ്പിക്കാന്‍ കഴിവുള്ളവരാണ് ഇന്‍ഡ്യയിലെ വോടര്‍മാര്‍. ഒരുദിവസം അവര്‍ ബി ജെ പിയേയും ഞെട്ടിക്കും. എന്നാല്‍ ഇപ്പോള്‍, ജനങ്ങള്‍ ബി ജെ പിക്ക് എന്താണോ ആവശ്യം അത് നല്‍കിയിരിക്കുകയാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ഇത്ര ഭൂരിപക്ഷത്തോടെ ബി ജെ പി ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തുമെന്ന് അധികമാരും വിചാരിച്ചിരുന്നില്ല. സമാജ് വാദി പാര്‍ടിയുടെ സീറ്റുകള്‍ വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് നല്ലൊരു പ്രതിപക്ഷമെന്ന് അവര്‍ തെളിയിക്കുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും മികച്ച ഭൂരപക്ഷത്തോടെയാണ് ബി ജെ പി ജയിച്ചത്. ഒരിടത്തു മാത്രം ആം ആദി മി വിജയിച്ചു. പഞ്ചാബില്‍ മാത്രമാണ് ബി ജെ പിക്ക് ഭരണം നഷ്ടമായത്. കോണ്‍ഗ്രസിന് എവിടെയും നിലയുറപ്പിക്കാനായില്ല.

Keywords: Shashi Tharoor calls PM Modi 'man of tremendous vigour and dynamism', credits BJP's victory in UP polls to him, News, New Delhi, Prime Minister, Narendra Modi, Shashi Taroor, Criticism, Politics, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia