ശശി തരൂര്‍ വീണ്ടും മന്ത്രിസഭയിലെത്തിയേക്കും

 


ശശി തരൂര്‍ വീണ്ടും മന്ത്രിസഭയിലെത്തിയേക്കും
തിരുവനന്തപുരം: ശശി തരൂര്‍ വീണ്ടും കേന്ദ്രമന്ത്രിസഭയിലെത്തിയേക്കുമെന്ന് സൂചന. കേന്ദ്രമന്ത്രിസഭാ പുന: സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ ശശി തരൂരിന്റെ പേര് ഇതിനകം തന്നെ സജീവമായിക്കഴിഞ്ഞു. മന്ത്രിസ്ഥാനം ലഭിച്ചാല്‍ തരൂരിന് പഴയ വിദേശ കാര്യംതന്നെ ലഭിക്കാനാണ് സാദ്ധ്യത. ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗിലെ ടീമായിരുന്ന കൊച്ചിന്‍ ടസ്‌ക്കേഴ്‌സ് കേരളയുമായി ബന്ധപ്പെട്ടാണ് തരൂര്‍ മന്ത്രി സ്ഥാനം രാജിവച്ചത്.

ഐക്യരാഷ്ട്രസഭയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുളള തരൂരിന് വിദേശ രാജ്യത്തലവന്‍മാരുമായി വളരെ അടുത്ത ബന്ധമാണുളളത്. നയതന്ത്ര തലത്തിലെ തരൂരിന്റെ പരിചയം മന്ത്രിസഭയ്ക്ക് പ്രയോജനമാവുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ശശി തരൂരിന്റെ പ്രതിശ്രുത വധുവായിരുന്ന ഇടനിലക്കാരി സുന്ദരി സുനന്ദ പുഷ്‌ക്കര്‍ക്ക് കൊച്ചിന്‍ ടസ്‌ക്കേഴ്‌സിന്റെ കോടിക്കണക്കിന് രൂപയുടെ ഓഹരി അനധികൃതമായി നല്‍കാന്‍ തരൂര്‍ ചരടു വലി നടത്തിയെന്നായിരുന്നു ആരോപണം. അത് വിയര്‍പ്പോഹരി ആയി നല്‍കിയെന്നു പറഞ്ഞ് തരൂര്‍ ന്യായീകരിച്ചു. ഇത് പാര്‍ലമെന്റിലും പുറത്തും ഏറെ വിവാദക്കൊടുങ്കാറ്റുയര്‍ത്തി. ഇതേത്തുടര്‍ന്നാണ് തരൂരിന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. സുനന്ദ പുഷ്‌ക്കറിനെ തരൂര്‍ പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു.

Keywords: Sashi Taroor, Kerala, National, central ministry, Controversy, Cochin Tuskers



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia