Marriage | തെലുങ്ക് താരം ശര്‍വാനന്ദ് വിവാഹിതനായി; വധു എന്‍ജിനീയറായ രക്ഷിത; ചിത്രങ്ങള്‍ വൈറല്‍
Jun 5, 2023, 13:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) തെലുങ്ക് യുവതാരം ശര്‍വാനന്ദ് വിവാഹിതനായി. എന്‍ജിനീയറായ രക്ഷിതയെയാണ് മുപ്പത്തിയൊന്‍പതുകാരനായ ശര്‍വാനന്ദ് വിവാഹം കഴിച്ചിരിക്കുന്നത്. ജയ്പൂരിലെ ലീല പാലസില്‍ വച്ച് പ്രൗഢ ഗംഭീരമായാണ് വിവാഹചടങ്ങുകള്‍ നടന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
വിവാഹത്തിന് മുന്നോടിയായുള്ള സംഗീത്, മെഹന്ദി, ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നടന്‍ രാം ചരണും കുടുംബവും വിവാഹചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ജൂണ്‍ ഒമ്പതിന് ഹൈദരാബാദില്‍ വച്ച് റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.
അമേരികയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന രക്ഷിതയ്ക്ക് സിനിമാ മേഖലയുമായി ബന്ധമൊന്നുമില്ല. ആന്ധ്രാപ്രദേശ് ഹൈകോടതിയിലെ അഭിഭാഷകനായ മധുസൂദന്‍ റെഡ്ഡി ആണ് രക്ഷിതയുടെ പിതാവ്.
'ശര്‍വ 35' എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണ് ശര്‍വാനന്ദിന്റേതായി പുറത്തുവരാനിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീറാം ആദിത്യയാണ്. 'ഓക്കെ ഒക്ക ജീവിതം' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 'ഐദോ തരീഖ്' എന്ന ചിത്രത്തിലൂടെയാണ് ശര്‍വാനന്ദ് വെള്ളിത്തിരയിലെത്തുന്നത്. 2011 ല്‍ പുറത്തിറങ്ങിയ എങ്കെയും എപ്പോതും എന്ന ചിത്രം താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു.
വിവാഹത്തിന് മുന്നോടിയായുള്ള സംഗീത്, മെഹന്ദി, ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നടന്‍ രാം ചരണും കുടുംബവും വിവാഹചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ജൂണ്‍ ഒമ്പതിന് ഹൈദരാബാദില്‍ വച്ച് റിസപ്ഷനും ഒരുക്കിയിട്ടുണ്ട്.
അമേരികയില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന രക്ഷിതയ്ക്ക് സിനിമാ മേഖലയുമായി ബന്ധമൊന്നുമില്ല. ആന്ധ്രാപ്രദേശ് ഹൈകോടതിയിലെ അഭിഭാഷകനായ മധുസൂദന്‍ റെഡ്ഡി ആണ് രക്ഷിതയുടെ പിതാവ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.