Supreme Court | ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ് നാട്ടിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി
Oct 13, 2023, 18:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്‌നാട്ടിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജിക്ക് തിരിച്ചടി. ഹര്‍ജി സുപ്രീം കോടതി തള്ളി. കന്യാകുമാരി ജെ എഫ് എം സി കോടതിയിലേക്ക് വിചാരണ മാറ്റണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹൈകോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 25ന് ഗ്രീഷ്മയെ ജയില്‍മോചിതയാക്കിയിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ജാമ്യത്തിലിറങ്ങാന്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. വിചാരണക്കോടതിയില്‍ കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം പ്രതി ഹാജരാകണം. നിലവിലെ വിലാസവും ഫോണ്‍ നമ്പറും അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം. വിചാരണയില്‍ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഗ്രീഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുന്‍ കാമുകനായ ഷാരോണ്‍ പ്രണയബന്ധത്തില്‍നിന്ന് പിന്മാറാതെ വന്നപ്പോള്‍ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലക്കി നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കുറ്റകൃത്യത്തിനു സഹായികളായതിനും തെളിവു നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു, കാമുകനായ ഷാരോണ്‍ രാജിനെ 2022 ഒക്ടോബര്‍ 14നു രാവിലെ പത്തരയോടെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണു കേസ്. തുടര്‍ന്നു ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 2022 ഒക്ടോബര്‍ 25നു തിരുവനന്തപുരം മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു.

Keywords: Sharon murder case: Greeshma faces setback; SC rejects plea to transfer trial to Tamil Nadu, New Delhi, News, Sharon Murder Case, Greeshma, Supreme Court, High Court, Bail, Rejected, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.