Sharad Pawar | അപ്രതീക്ഷിത പ്രഖ്യാപനവുമായി ശരത് പവാര്‍; എന്‍സിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു; ഞെട്ടലുണര്‍ന്നതോടെ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്ത്; ആരുമായും ആലോചിക്കാതെയാണ് രാജി പ്രഖ്യാപിച്ചതെന്ന് പ്രഫുല്‍ പട്ടേല്‍
May 2, 2023, 15:34 IST
മുംബൈ: (www.kvartha.com) ശരദ് പവാര്‍ എന്‍സിപി (നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടി) അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എന്നാല്‍ ആരാവും ഇനി പാര്‍ടിയെ നയിക്കുകയെന്ന ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. അജിത് പവാര്‍ സംശയനിഴലില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ടി പുനഃസംഘടനയ്ക്കു വഴിയൊരുക്കാനാണെന്നാണ് അഭ്യൂഹം.
എന്‍സിപിക്കുള്ളില്‍ ആഭ്യന്തര ഭിന്നത നിലനില്‍ക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യല്‍ ഹാളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ എന്‍സിപി അധ്യക്ഷസ്ഥാനം താന്‍ ഒഴിയുകയാണ് എന്ന് ശരദ് പവാര്‍ വ്യക്തമാക്കിയത്.
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു പവാറിന്റെ രാജി പ്രഖ്യാപനം. ഇതോടെ ആദ്യം ഞെട്ടിയ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം മാറ്റാതെ വേദി വിടില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. രാജിക്കാര്യത്തില്‍ എന്‍സിപി കമിറ്റി എടുക്കുന്ന തീരുമാനം ശരദ് പവാര്‍ അംഗീകരിക്കുമെന്ന് അജിത് പവാര്‍ പ്രതികരിച്ചു. ആരുമായും ആലോചിക്കാതെയാണ് പവാര്‍ രാജി പ്രഖ്യാപിച്ചതെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
രാജ്യസഭയില്‍ ഇനിയും മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ടെന്നും ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. ആത്മകഥയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനിടെയാണ് പവാര്‍ സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്. താന്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് 1 നാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അത്യാഗ്രഹം പാടില്ലെന്നും പവാര്‍ കൂട്ടിചേര്‍ത്തു.
ഭാവി നടപടി തീരുമാനിക്കാന്‍ മുതിര്‍ന്ന എന്‍സിപി നേതാക്കളെ ഉള്‍പെടുത്തി കമിറ്റി രൂപീകരിച്ചതായി പവാര്‍ അറിയിച്ചു. പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കരെ, പി സി ചാക്കോ, നര്‍ഹരി സിര്‍വാള്‍, അജിത് പവാര്‍, സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജബല്‍, ദിലീപ് വാല്‍സെ പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് തോപ്പെ, ജിതേന്ദ്ര ഹൗദ്, ഹസന്‍ മുഷ്രിഫ്, ധനഞ്ജയ് മുണ്ടെ, ജയദേവ് ഗെയ്ക്വാദ് എന്നിവരാണ് സമിതി അംഗങ്ങള്‍. എന്‍സിപി അംഗങ്ങളായ പലരും ശരദ് പവാറിന്റെ തീരുമാനം അംഗീകരിക്കില്ലെന്നും തീരുമാനത്തില്‍ നിന്നും പവാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.
1999 ല്‍ എന്‍സിപി രൂപീകരിച്ച നാള്‍ മുതല്‍ അധ്യക്ഷനായി തുടര്‍ന്ന് വരികയായിരുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും ശിവസേനയേയും എന്‍സിപിയെയും ചേര്‍ത്ത് മഹാ വികാസ് അഘാഡി സര്‍കാരിനു രൂപം നല്‍കി ബിജെപിക്കു വന്‍തിരിച്ചടി നല്‍കിയത് ശരദ് പവാര്‍ ആയിരുന്നു.
Keywords: News, National, National-News, Politics-News, Mumbai-News, Mumbai, Politics, Party, Political party, Top Headlines, BJP, NCP, Sharad Pawar steps down as NCP chief.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.