സുപ്രീം കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബോബ്‌ഡെ ചുമതലയേറ്റു

 


ന്യൂഡെല്‍ഹി: (www.kvartha.com 18.11.2019) സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ (എസ് എ ബോബ്ഡെ) സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്ര മന്ത്രിമാര്‍, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

സുപ്രീം കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബോബ്‌ഡെ ചുമതലയേറ്റു

2021 ഏപ്രില്‍ 23വരെ ആദ്ദേഹത്തിന് ആ പദവിയില്‍ തുടരാം. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഞായറാഴ്ച വിരമിച്ചിരുന്നു.

1956 ഏപ്രില്‍ 24ന് നാഗ്പുരില്‍ ജനിച്ച ബോബ്‌ഡെ നാഗ്പുര്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം നേടിയശേഷം 1978ല്‍ അഭിഭാഷകനായി. 1998ല്‍ മുതിര്‍ന്ന അഭിഭാഷക പദവി ലഭിച്ചു. 2000ത്തില്‍ ബോംബെ ഹൈകോടതിയില്‍ ആദ്യമായി ജഡ്ജിയായി.

2012ല്‍ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായ ബോബ്‌ഡെ 2013 ഏപ്രില്‍ 12നാണ് സുപ്രീംകോടതി ജഡ്ജിയാകുന്നത്. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി അന്വേഷിച്ച് അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കിയത് ബോബ്‌ഡെ അധ്യക്ഷനായ സുപ്രീംകോടതിയുടെ ആഭ്യന്തര സമിതിയായിരുന്നു. ബാബരി ഭൂമി കേസില്‍ ചീഫ് ജസ്റ്റിസിന്റെ അഞ്ചംഗ ബെഞ്ചിലുമുണ്ടായിരുന്നു.

ശബരിമല പുനഃപരിശോധനാ ഹര്‍ജികളും അയോധ്യാവിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സമര്‍പ്പിക്കാനിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജിയും ഇനി ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാകും പരിഗണിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, India, Supreme Court of India, Justice, High Court, Prime Minister, Narendra Modi, Shabarimala, Sharad Arvind Bobde Chief Justic of India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia