Bail Rejected | വിമാനത്തില് സഹയാത്രികയുടെ മേല് മൂത്രമൊഴിച്ചെന്ന സംഭവത്തില് ശങ്കര് മിശ്രക്ക് ജാമ്യമില്ല
Jan 11, 2023, 20:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്ഹി: (www.kvartha.com) വിമാനത്തില് സഹയാത്രികയുടെ മേല് മൂത്രമൊഴിച്ചെന്ന സംഭവത്തില് മുംബൈ വ്യവസായി ശങ്കര് മിശ്രക്ക് ജാമ്യമില്ല. ഡെല്ഹി പട്യാല കോടതിയാണ് ജാമ്യം നിഷേധിച്ചത്. നേരത്തെ മിശ്രയുടെ ജാമ്യഹര്ജി ഡെല്ഹി കോടതി വിധി പറയാനായി മാറ്റിയിരുന്നു. താന് മുമ്പ് കുറ്റകൃത്യങ്ങളില് ഏര്പ്പെട്ടിട്ടില്ലെന്നും പരാതിക്കാരിയെ സ്വാധീനിക്കില്ലെന്നും ജാമ്യാപേക്ഷയില് ശങ്കര് മിശ്ര ചൂണ്ടിക്കാട്ടിയിരുന്നു.
തന്റെ അറസ്റ്റ് നിയമപരമല്ലെന്നും ഹര്ജിയില് ഇയാള് വ്യക്തമാക്കിയിരുന്നു. എന്നാല്, ഈ വാദങ്ങള് കോടതി മുഖവിലക്കെടുത്തില്ല. ബെംഗ്ലൂറില് നിന്നാണ് ശങ്കര് മിശ്ര പിടിയിലായത്. ഇയാളുടെ ടവര് ലൊകേഷന് പരിശോധിച്ച പൊലീസിന് ബെംഗ്ലൂറിലുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ശങ്കര് മിശ്ര ഫോണ് സ്വിച് ഓഫ് ചെയ്തെങ്കിലും സുഹൃത്തുക്കളുമായി സമൂഹ മാധ്യമ അകൗണ്ടുകള് വഴി ആശയ വിനിമയം നടത്തിയിരുന്നു. ഇത് ഇയാളെ പിടികൂടാന് പൊലീസിന് സഹായകരമായിരുന്നു. ശങ്കര് മിശ്ര എവിടെയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെ ഡെല്ഹി പൊലീസ് ബെംഗ്ലൂറില് ഒരു സംഘത്തെ നിയോഗിച്ചിരുന്നു.
സംഭവം വിവാദമായതോടെ മുംബൈ സ്വദേശിയായ ശങ്കര് മിശ്രയെ വെല്സ് ഫാര്ഗോ കംപനി ജോലിയില് നിന്ന് പിരിച്ചുവിട്ടിരുന്നു. കാലിഫോര്ണിയ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അമേരികന് മള്ടിനാഷനല് ഫിനാന്ഷ്യല് സര്വീസ് സ്ഥാപനമായ വെല്സ് ഫാര്ഗോയുടെ ഇന്ഡ്യന് ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര് മിശ്ര. നവംബര് 26 ന് ന്യൂയോര്ക്-ഡെല്ഹി എയര് ഇന്ഡ്യ വിമാനത്തിലാണ് ശങ്കര് മിശ്ര, ബിസിനസ് ക്ലാസിലെ യാത്രക്കാരിയായ സ്ത്രീയുടെ മേല് മൂത്രമൊഴിച്ചത്.
സംഭവം പുറത്തറിഞ്ഞാല് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്നും പൊലീസില് പരാതിപ്പെടരുതെന്നും ആവശ്യപ്പെട്ട് ഇയാള് രംഗത്തെത്തിയിരുന്നു. എന്നാല് നിയമനടപടിയുമായി മുന്നോട്ടുപോകാന് സ്ത്രീ തീരുമാനിച്ചതോടെ സംഭവം ലോകമറിഞ്ഞു. വൈകിയാണ് എയര് ഇന്ഡ്യ പൊലീസില് പരാതി നല്കിയത്. പരാതിക്ക് പിന്നാലെ, എയര് ഇന്ഡ്യ ശങ്കര് മിശ്രക്ക് 30 ദിവസത്തേക്ക് യാത്രാവിലക്ക് ഏര്പ്പെടുത്തിയിരുന്നു.
Keywords: Shankar Mishra, who urinated on co-flyer, denied bail by Delhi court, New Delhi, News, Business Man, Bail plea, Court, Air India Express, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

