Rahul Gandhi | കഷ്ടം, ഇങ്ങനെയൊരു നേതാവുണ്ടോ? ഇതാണോ ഭാവി പ്രധാനമന്ത്രിയുടെ തൻ്റേടം, നാണക്കേട്!

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) രാജ്യവും കോൺഗ്രസ് പ്രവർത്തകരും കേൾക്കാൻ കാതോർത്തിരുന്ന കാര്യമായിരുന്നു രാഹുൽ ഗാന്ധി തൻ്റെ പഴയ മണ്ഡലമായ അമേഠിയിൽ മത്സരിക്കും എന്നത്. 2019 ലെ ലോക്സഭാ ഇലക്ഷനിൽ അരലക്ഷം വോട്ടുകൾക്ക് ഇവിടെ ബി.ജെ.പിയിലെ സ്മൃതി ഇറാനിയോട് രാഹുൽ ഗാന്ധി പരാജയപ്പെട്ടിരുന്നു. ഇക്കുറി കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാൻ രാഹുൽ ഇറങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. അങ്ങനെയെങ്കിൽ അത് കോൺഗ്രസ് പ്രവർത്തകർ ആവേശപൂർവം ഏറ്റെടുക്കുമായിരുന്നു. ഉത്തരേന്ത്യയിൽ അത് കോൺഗ്രസിന് വലിയ ചലനങ്ങൾ ഉണ്ടാക്കുമായിരുന്നു. എന്നാൽ എല്ലാവരെയും നിരാശരാക്കിക്കൊണ്ട് അമേഠിയിൽ മത്സരിക്കാതെ തൻ്റെ അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

Rahul Gandhi | കഷ്ടം, ഇങ്ങനെയൊരു നേതാവുണ്ടോ? ഇതാണോ ഭാവി പ്രധാനമന്ത്രിയുടെ തൻ്റേടം, നാണക്കേട്!

 സോണിയാ ഗാന്ധി ആയിരുന്നു റായ്ബറേലിയിലെ കഴിഞ്ഞകാലം വരെയുള്ള എം.പി. രാജ്യസഭയിലേയ്ക്ക് എം.പി യായി തെരഞ്ഞെടുക്കപ്പെട്ടതിനെതുടർന്ന് എം.പി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. രാഹുൽ ഗാന്ധി ജയിക്കുമെന്ന് ഉറപ്പുള്ള വയനാട്ടിലും ഇത്തവണ മത്സരിച്ചിരുന്നു. മറ്റൊരു ജയിക്കുമെന്ന് ഉറപ്പുള്ള റായ്ബറേലിയിൽ കൂടി അദ്ദേഹം മത്സരിക്കുമ്പോൾ ജയിച്ചുവന്നാൽ ഈ രണ്ട് സീറ്റിൽ ഒന്ന് ഉപേക്ഷിക്കേണ്ടി വരും. അപ്പോൾ ഒരു ഉപതെരഞ്ഞെടുപ്പിന് ആകും കളമൊരുങ്ങുക. അമേഠി തിരിച്ചു പിടിക്കാൻ രാഹുൽ ഇറങ്ങിയിരുന്നെങ്കിൽ അത് നല്ലതായിരുന്നു. പക്ഷേ, ഇത് സ്വല്പം കടുത്ത കൈ ആയി പോയെന്ന് ചിന്തിക്കുന്നവരാണ് കോൺഗ്രസ് പ്രവർത്തകരിൽ ഏറെയും ഉള്ളത്.

അമേഠിയിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ നേതാവ് കിശോരി ലാൽ ശർമ ആണ് സ്‌മൃതി ഇറാനിക്കെതിരെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുന്നതിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നീണ്ടതോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാന മണിക്കൂറിലേക്ക് നീണ്ടത്. രാഹുലും പ്രിയങ്കയും തന്നെ മത്സരിക്കാന്‍ വരണമെന്ന് യുപിയിലെ നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടും കോൺഗ്രസിന് സുരക്ഷിതമായ മണ്ഡലമാണ് റായ്ബറേലി. രാഹുൽ വയനാട്ടിലും ജനവിധി തേടിയിട്ടുണ്ട്. രണ്ടിടത്തും വിജയിച്ചാൽ രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നതാണ് ഇനിയുള്ള ചോദ്യം. റായ്ബറേലിയിൽ പ്രിയങ്കാ ഗാന്ധി മത്സരിച്ചിരുന്നെങ്കിൽ ഒരു ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കി ഇൻഡ്യ മുന്നണിയ്ക്ക് ഒരു എം.പി യെക്കൂടെ അധികമായി ഉണ്ടാക്കാമായിരുന്നു.

2019ൽ സോണിയ പരാജയപ്പെടുത്തിയ ദിനേശ് പ്രതാപ് സിങ്ങാണ് ഇക്കുറിയും റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി. അമ്മ നിന്ന സീറ്റിൽ നിന്ന് മത്സരിക്കാൻ ആണെങ്കിൽ പിന്നെ രാഹുൽ ഗാന്ധി എന്തിനാണ് വയനാട് കൂടി തിരഞ്ഞെടുത്തത്. പ്രിയങ്കാ ഗാന്ധിയാണ് മത്സരിച്ചിരുന്നതെങ്കിൽ ഒരു എം.പി കൂടി ഇന്ത്യ മുന്നണിക്ക് അധികം കിട്ടുമായിരുന്നു. എല്ലാക്കാലവും കോൺഗ്രസിനെ വിജയിപ്പിച്ചിരുന്ന മണ്ഡലങ്ങളായി റായ്ബറേലിയും അമേഠിയും. രാഹുലിൻ്റെ സ്വഭാവം വെച്ചിട്ട് റായ്ബറേലിയും ബി.ജെ.പിയുടെ കയ്യിൽ എത്താൻ ഇനി അധികം താമസമുണ്ടാകില്ല. സോണിയാ ഗാന്ധി തൻ്റെ ഭർത്താവ് രാജീവ് ഗാന്ധിയുടെ മരണശേഷം പൊന്നുപോലെ കാത്തുസൂക്ഷിച്ച മണ്ഡലമായിരുന്നു അമേഠി. മകൻ രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ സജീവമായപ്പോൾ മോന് സുരക്ഷിത സീറ്റ് ഒരുക്കാൻ വേണ്ടി സോണിയാ ഗാന്ധി അമേഠി വിട്ട് റായ്ബറേലിയിൽ മത്സരിക്കുകയായിരുന്നു.

എന്നാൽ മോൻ്റെ സ്വഭാവഗുണം കൊണ്ട് അമേഠി എന്ന കോൺഗ്രസിൻ്റെ പരമ്പരാഗത മണ്ഡലം പിന്നീട് ബി.ജെ.പി യുടെ കൈകളിൽ എത്തുന്നതാണ് കണ്ടത്. ഇനി റായ്ബറേലിയും അതുപോലെ ആകാതിരിക്കട്ടെ. രാഹുലിൻ്റെ സ്വഭാവം വെച്ചിട്ട് വളരെ അധികം കാലം ജനങ്ങൾ ജയിപ്പിക്കില്ല. അതിനാൽ എല്ലാ അഞ്ച് കൊല്ലവും തോൽവി പേടിച്ച് മണ്ഡലം മാറ്റാൻ പറ്റൂല്ല. ജയിച്ചതിന് ശേഷം രാഹുൽ തിരിഞ്ഞു നോക്കിയില്ലെങ്കിൽ പോലും, എല്ലാ പ്രാവശ്യവും കണ്ണും പൂട്ടി ജയിക്കണം. അങ്ങനെയൊരു ലോക് സഭാ മണ്ഡലം കണ്ടുപിടിക്കണം. അങ്ങനെയാണല്ലോ അദ്ദേഹം വയനാട്ടിൽ മത്സരിക്കാൻ എത്തിയത്. വയനാട്ടിലെ ജനങ്ങൾ പാവങ്ങളാ. അടുത്ത പ്രധാനമന്ത്രിയാവുമെന്ന് വിശ്വസിച്ച് വോട്ട് ചെയ്ത് രാഹുലിനെ 2019 ലെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചു. ഇനി എവിടെ തോറ്റാലും വയനാട്ടിൽ നിന്ന് ജയിക്കാമെന്ന് രാഹുൽ ഗാന്ധിയും കരുതുന്നു.

വയനാട്ടുകാരെ മണ്ടന്മാരാക്കി എന്ന് വേണം പറയാൻ. വയനാട്ടിൽ ഇദ്ദേഹത്തിന് വോട്ട് ചെയ്തവർ ഇപ്പോൾ ആരായി. ഇപ്പോൾ മനസിലായില്ലേ കേരളത്തിലേക്ക് പേടിച്ചു വന്നതാണെന്ന്. കഷ്ടം ഇങ്ങനെ ഒരു നേതാവ് ഉണ്ടോ? കഷ്ടം, ഇതുവരെ 'കൈ'വിടാത്ത വയനാടിനോട് ഇത് വേണ്ടായിരുന്നു. വളരെക്കാലം തന്നെ എം.പി ആക്കിയ അമേഠിയിൽ മത്സരിക്കാൻ നിൽക്കാതെ രാഹുൽ ഗാന്ധി സുരക്ഷിത മണ്ഡലമായ റായ്ബറേലി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ഒരു സന്ദേശമാണ് രാഹുൽ ഗാന്ധിയും കൂട്ടരും കോൺഗ്രസ് പ്രവർത്തകർക്ക് നൽകിയത്. അമേഠിയിൽ മത്സരിക്കാനുള്ള ശേഷി കോൺഗ്രസ്സിനെ ഇല്ലായെന്ന് അറിയിക്കുന്നെന്ന സന്ദേശം. ഇനി അവിടെ ഒരിക്കൽ കൂടി ബി.ജെ.പിയുടെ സ് മൃതി ഇറാനി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചാലും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഇതാണ്, ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രിയുടെ തന്റേടം.

അമേഠിയിൽ നിന്നാൽ വിജയം ഉറപ്പാണ് എന്ന് രാഹുൽ ഗാന്ധിക്ക് അറിയാം. അതാണല്ലോ റായ്ബറേലിയിലും ഒപ്പം വയനാട്ടിലും മത്സരിക്കാൻ എത്തിയത്. ഇനി വിജയിക്കാവുന്ന റായ്ബറേലി പോലുള്ള സീറ്റിൽ മത്സരിച്ച് ഉത്തരേന്ത്യ മുഴുവൻ തരംഗമുണ്ടാക്കി കോൺഗ്രസിന് കൂടുതൽ എം.പി മാരെ സൃഷ്ടിക്കാൻ പോവുകയാ നമ്മുടെ അണ്ണൻ. എന്തൊരു കരുതൽ ആണ് മാമ. ശരിക്കും ഇങ്ങനെയൊരു നേതാവിനെ ചുമക്കണോ എന്ന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് തീരുമാനിക്കേണ്ടത്.

Rahul Gandhi | കഷ്ടം, ഇങ്ങനെയൊരു നേതാവുണ്ടോ? ഇതാണോ ഭാവി പ്രധാനമന്ത്രിയുടെ തൻ്റേടം, നാണക്കേട്!

Keywords: News, Malayalam News, National,  Lok Sabha Election, Congress, BJP, Politics, Rahul Gandhi, Shame, Is there such a leader?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia