SWISS-TOWER 24/07/2023

Shamar Joseph | ഐ പി എല്‍: വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷമര്‍ ജോസഫിനെ 3 കോടിക്ക് സ്വന്തമാക്കി ലക്‌നൗ സൂപര്‍ ജയന്റസ്

 


ADVERTISEMENT

ലക് നൗ: (KVARTHA) വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷമര്‍ ജോസഫിനെ മൂന്നുകോടി രൂപക്ക് സ്വന്തമാക്കി ഐ പി എല്‍ ടീമായ ലക് നൗ സൂപര്‍ ജയന്റസ്. പരുക്കേറ്റ ഇന്‍ഗ്ലന്‍ഡ് പേസര്‍ മാര്‍ക് വുഡിന് പകരമായാണ് ഇരുപത്തിനാലുകാരനായ ഷമര്‍ ജോസഫിനെ പുതിയ സീസണിലേക്കുള്ള ടീമിലേക്ക് തിരഞ്ഞെടുത്തത്.

അടുത്തിടെ ഓസ്‌ട്രേലിയക്കെതിരെ ബ്രിസ്ബണില്‍ നടന്ന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഏഴു വികറ്റുമായി വെസ്റ്റ് ഇന്‍ഡീസ് വിജയത്തിന് നേതൃത്വം നല്‍കിയത് ഷമറാണ്. ഗയാനയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച ഷമര്‍, കുട്ടിക്കാലം മുതല്‍തന്നെ ക്രികറ്റിലേക്ക് തിരിഞ്ഞു. 2023 ഫെബ്രുവരിയിലായിരുന്നു ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം.

Aster mims 04/11/2022
Shamar Joseph | ഐ പി എല്‍: വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷമര്‍ ജോസഫിനെ 3 കോടിക്ക് സ്വന്തമാക്കി ലക്‌നൗ സൂപര്‍ ജയന്റസ്

2022-ലാണ് മാര്‍ക് വുഡ് 7.50 കോടി രൂപയ്ക്ക് ലക് നൗവിലെത്തിയത്. പരുക്കിനെത്തുടര്‍ന്ന് ആ സീസണ്‍ നഷ്ടമായി. 2023-ല്‍ നാലുമത്സരങ്ങളില്‍ 11 വികറ്റ് നേടിയിരുന്നു. ഇദ്ദേഹത്തിന് പകരമായാണ് ഷമര്‍ ടീമിലെത്തുന്നത്.

Keywords: Shamar Joseph joins Lucknow Super Giants after ECB pulls Mark Wood out, Lucknow, News, IPL, Shamar Joseph, IPL, Lucknow Super Giants, Players, Mark Wood, Injury, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia