മോഡിയെ ഷെഹന്‍ഷായുമായി ഉപമിച്ച് സോണിയ

 


രാജ്യം ദാരിദ്ര്യവും വരള്‍ച്ചയും കര്‍ഷക ദുരിതവും കൊണ്ട് വലയുമ്പോള്‍ ബി ജെ പി സര്‍ക്കാര്‍ ആഘോഷിക്കുന്നു

ന്യൂഡല്‍ഹി: (www.kvartha.com 31.05.2016) പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും അനുയായികള്‍ക്കും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വിമര്‍ശനം. എന്‍ഡിഎ സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിലാണ് . ഷെഹന്‍ഷാ(ചക്രവര്‍ത്തി)യെ പോലെയാണ് മോഡിയുടെ പെരുമാറ്റം. രാജ്യം ഭരിക്കുന്നത് പ്രധാനമന്ത്രിയാണ് അല്ലാതെ ഷെഹന്‍ഷാ അല്ലെന്നും സോണിയ പറഞ്ഞു.

മോഡിക്ക് ഇത്രയധികം ഔന്നത്യം നല്‍കിയത് മന്ത്രിമാരാണ്. രാജ്യത്ത് ദാരിദ്ര്യവും വരള്‍ച്ചയും കര്‍ഷക ദുരിതവും നിലനില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങളില്‍ മുഴുകുന്നു. എന്നാല്‍ ഇത് നല്ല പ്രവണതയാണെന്നു താന്‍ കരുതുന്നില്ലെന്നും സോണിയ പറഞ്ഞു.

അതേസമയം, സോണിയയുടെ ഷെഹന്‍ഷാ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. സ്വയം ഷെഹന്‍ഷാ ആണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിചാരം. ഇന്ത്യയുടെ മാറ്റം അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. സോണിയയുടെ പ്രസ്താവന വളരെ സങ്കടകരമാണ്. ഷെഹന്‍ഷായുടെ ശരിയായ അര്‍ഥമെന്താണെന്ന് സോണിയയും കോണ്‍ഗ്രസും ഓര്‍മിപ്പിച്ചുവെന്നും ബിജെപി വക്താവ് സംബിത് പട്ര പ്രതികരിച്ചു.
മോഡിയെ ഷെഹന്‍ഷായുമായി ഉപമിച്ച് സോണിയ

Also Read:
യുവാവിനെ വഴിതടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തിനെതിരെ കേസ്

Keywords:  Shahanshah vs Maharani: To Sonia Gandhi's Jibe On PM, A Minister's Retort, New Delhi, Narendra Modi, Farmers, Criticism, BJP, Congress, Leaders, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia