ഗുഡ്ഗാവ്: (www.kvartha.com 22.08.2015) പ്രായം പറഞ്ഞ് അപമാനിച്ചതിന്റെ പേരില്‍ മുന്‍കാല ബോളിവുഡ് താരം ശബാന ആസ്മി വേദിവിട്ടുപോയതായി റിപോര്‍ട്ട്. ഗുഡ്ഗാവില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് സംഘാടകര്‍ ശബാന ആസ്മിയെ പ്രായം പറഞ്ഞ് അപമാനിച്ചത്. 2015 ലെ എന്‍ സി സി ഐ എക്‌സലെന്റ് അവാര്‍ഡ് നല്‍കുന്ന ചടങ്ങിലാണ് സംഭവം.
65കാരിയായ ശബാന ആസ്മിയെന്ന് പലതവണ സംഘാടകര്‍ വേദിയില്‍ പാരമാര്‍ശിച്ചിരുന്നു. മാത്രമല്ല പ്രായം ശബാനയുടെ സൗന്ദര്യത്തെ ബാധിച്ചിട്ടില്ലെന്നും സൗന്ദര്യത്തിന്റെ രഹസ്യം പുറത്തുപറയണമെന്നും സംഘാടകനായ വ്യവസായി പറഞ്ഞിരുന്നു.
എന്നാല്‍ വ്യവസായിയുടെ സംസാരം ഇഷ്ടപ്പെടാതിരുന്ന ശബാന സദസില്‍ നിന്നും തന്റെ ഇരിപ്പിടം കാണികളുടെ നിരയിലേയ്ക്ക് മാറ്റി. എന്നാല്‍ തുടര്‍ന്ന് വേദിയില്‍ പ്രസംഗിച്ച മറ്റു മൂന്ന് പേര്‍ കൂടി താരത്തിന്റെ പ്രായത്തെപ്പറ്റി പറയുകയുണ്ടായി.
ഇതോടെ ശബാന ആസ്മി വേദി വിട്ടെന്നാണ് ഡെയ്‌ലി മെയില്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അതേ സമയം കൊടുത്ത സമയം അവസാനിച്ചതിനാലാണ് താരം പരിപാടി കഴിയുന്നതിനു മുമ്പേ മടങ്ങിയതെന്നാണ് സംഘാടകര്‍ പറയുന്നത്.
Also Read:
രാജസ്ഥാനില്‍ നിന്നും 15 കാരിയെ തട്ടിക്കൊണ്ടുവന്ന് കാസര്‍കോട്ടെ ലോഡ്ജില്‍ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Keywords: Shabana walks out of awards ceremony after industrialists say 'she looks young despite her age', Media, Report, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.