അനാശാസ്യ കേന്ദ്രത്തില്‍ ബി.ജെ.പി.വനിതാനേതാവടക്കം ഏഴുപേര്‍ പിടിയിലായി
Aug 7, 2012, 14:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മംഗലാപുരം: നഗരത്തിലെ ഹോംസ്റ്റേ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടി മുദ്ര വെക്കണമെന്ന് ബി.ജെ.പി. അടക്കമുള്ള സംഘ പരിവാര്‍ സംഘടനകളും നേതാക്കളും മുറവിളി കൂട്ടുന്നതിനിടയില്‍ ബി.ജെ.പി.യുടെ വനിതാനേതാവടക്കം ഏഴു പേരെ വ്യഭിചാര കേന്ദ്രത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി സുഭാഷ് നഗറിലെ അപാര്‍ട്ട്മെന്റില്‍ നടത്തിയ റെയ്ഡിലാണ് ബി.ജെ.പി.യുടെ യുവ നേതാക്കള്‍ക്കൊപ്പം വനിതാനേതാവും പിടിയിലായത്. നാല് യുവതികളേയും മൂന്ന് യുവാക്കളേയുമാണ് അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് പിടികൂടിയതെന്ന് പാണ്ഡേശ്വരം പോലീസ് അറിയിച്ചു. പിടിയിലായ യുവനേതാക്കള്‍ സന്ദീപ് ഷെട്ടിയും ദൊരയ്യയുമാണെന്ന പോലീസ് പറഞ്ഞു.
അപാര്‍ട്ട്മെന്റിലെ അയല്‍വാസികളുടേയും ബി.ജെ.പിയിലെ ചിലരുടേയും പരാതിയിലാണ് മാസങ്ങളായി തുടരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയത്. എന്നാല്‍ ബി.ജെ.പി വനിതാനേതാവിനേയും മറ്റൊരാളേയും കേസില്‍ നിന്ന് ഒഴിവാക്കിയതായും ആരോപണമുണ്ട്.
Keywords: BJP, Arrest, Mangalore, Prostitution, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

