SC Stayed Verdict | പനീര്‍ശെല്‍വം വിഭാഗത്തിന് തിരിച്ചടി; പാര്‍ടി ഭരണഘടന തിരുത്തുന്നത് തടഞ്ഞുള്ള മദ്രാസ് ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

 


ചെന്നൈ: (www.kvartha.com) തമിഴ്‌നാട് പ്രതിപക്ഷ കക്ഷിയായ അണ്ണാ ഡിഎംകെയിലെ നേതൃത്വ തര്‍ക്കത്തില്‍ ഒ പനീര്‍ശെല്‍വം വിഭാഗത്തിന് കനത്ത തിരിച്ചടി. അണ്ണാ ഡിഎംകെയുടെ നേതൃത്വത്തില്‍ നിന്ന് ഒ പനീര്‍ശെല്‍വത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനം. പാര്‍ടി ഭരണഘടന തിരുത്തുന്നതില്‍ നിന്ന് പാര്‍ടിയുടെ പരമോന്നത സമിതിയായ ജനറല്‍ കൗണ്‍സിലിനെ തടഞ്ഞ മദ്രാസ് ഹൈകോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി സുപ്രീം കോടതിയാണ് സ്റ്റേ ചെയ്തത്.
                            
SC Stayed Verdict | പനീര്‍ശെല്‍വം വിഭാഗത്തിന് തിരിച്ചടി; പാര്‍ടി ഭരണഘടന തിരുത്തുന്നത് തടഞ്ഞുള്ള മദ്രാസ് ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് കൃഷ്ണ മുരാരിയും അടങ്ങിയ ബെഞ്ചാണ് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എടപാടി പളനിസ്വാമിയുടെ ഹര്‍ജിയില്‍ ഇടക്കാല സ്റ്റേ അനുവദിച്ചത്. ഈ മാസം 11ന് നടക്കുന്ന ജനറല്‍ കൗണ്‍സില്‍ തടയണം എന്നാവശ്യപ്പെട്ട് ഒ പനീര്‍ശെല്‍വം നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈകോടതി പരിഗണിച്ച വിധിയാണ് സുപ്രീം കോടതിയുടെ ഉത്തരവോടെ തടഞ്ഞിരിക്കുന്നത്.

രാഷ്ട്രീയ പാര്‍ടികളുടെ ആഭ്യന്തര നടപടിക്രമങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വാക്കാല്‍ പറഞ്ഞു. പാര്‍ടിക്ക് അതിന്റെ മുന്‍നിശ്ചയിച്ച പരിപാടികളുമായി നിയമാനുസൃതം മുന്നോട്ടുപോകാം. ഇതോടെ ഈ മാസം 11ന് പളനിസ്വാമി വിഭാഗം നടത്തുമെന്ന് പ്രഖ്യാപിച്ച ജനറല്‍ കൗണ്‍സിലിന് നിയമതടസങ്ങളില്ലെന്ന് വ്യക്തമായി.

അതേസമയം, പളനിസാമിയെ ജനറല്‍ സെക്രടറിയായി അനൗദ്യോഗികമായി തീരുമാനിച്ചു കഴിഞ്ഞിരുന്നു. പനീര്‍ശെല്‍വം വഹിക്കുന്ന ഖജാന്‍ജി സ്ഥാനവും തിരിച്ചെടുക്കും. എന്തു സംഭവിച്ചാലും വരാനിരിക്കുന്ന ജനറല്‍ കൗണ്‍സിലില്‍ ഈ തീരുമാനങ്ങള്‍ക്ക് ഔദ്യോഗികമായി അംഗീകാരം നേടിയെടുക്കാനാണ് പളനിസാമി പക്ഷത്തിന്റെ നീക്കം.

Keywords:  Latest-News, National, Top-Headlines, High Court, Supreme Court of India, Court Order, Verdict, Political Party, Tamilnadu, Politics, Madras High Court, Setback for Paneerselvam Sect; Supreme Court stayed Madras High Court order barring amendment of party constitution.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia