Ritesh Agarwal | 'പുതിയ തുടക്കത്തിനായി തയ്യാറെടുക്കുന്നു'; വിവാഹത്തിന് പ്രധാനമന്ത്രി മോദിയെ കണ്ട് ക്ഷണിച്ച് ഓയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍; ചിത്രങ്ങള്‍ കാണാം
Feb 19, 2023, 15:25 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഓയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗര്‍വാള്‍ വിവാഹിതനാകാന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന തന്റെ വിവാഹത്തിന് മുന്നോടിയായി അഗര്‍വാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് കല്യാണത്തിന് ക്ഷണിച്ചു. 29 കാരനായ വ്യവസായി സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശീര്‍വാദത്തോടെ, ഞങ്ങള്‍ ഒരു പുതിയ തുടക്കത്തിനായി ഒരുങ്ങുകയാണ്. അദ്ദേഹം ഞങ്ങളെ ഊഷ്മളമായി സ്വീകരിച്ചത് വാക്കുകള്‍ക്ക് അതീതമാണ്', റിതേഷ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു. സ്ത്രീ ശാക്തീകരണത്തിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്ന എന്റെ അമ്മ, ഉത്തര്‍പ്രദേശിലെ എക്സ്പ്രസില്‍ നിന്നുള്ള ഗീത്, അദ്ദേഹത്തെ കണ്ടതില്‍ സന്തുഷ്ടയായിരുന്നു. നിങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ചതിനും നിങ്ങളുടെ ആശംസകള്‍ക്കും നന്ദി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഗര്‍വാളിന്റെ വിവാഹത്തിന് ശേഷം ഡെല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സത്കാരം ഉണ്ടായിരിക്കുമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയിലെ ഒരു മാര്‍വാഡി കുടുംബത്തില്‍ ജനിച്ച അഗര്‍വാള്‍ 2011 ല്‍ കോളജ് പഠനത്തിനായി ഡെല്‍ഹിയിലേക്ക് മാറിയിരുന്നു. 2013 മെയ് മാസത്തിലാണ് ഓയോ ലോഞ്ച് ചെയ്തത്. 17 വയസുകാരന് അന്നു തുടക്കം കുറിച്ച സംരംഭത്തിന്റെ മൂല്യം ഇന്നു അഞ്ച് ബില്യണ്‍ ഡോളറാണ്. ഇപ്പോള്‍ ആഗോളതലത്തില്‍ ഏറ്റവും വിജയകരമായ കമ്പനികളിലൊന്നാണ് ഓയോ.

1/ With the blessings of माननीय Pradhan Mantri @narendramodi ji, we are all set for a new beginning. Words cannot express the warmth with which he received us. pic.twitter.com/CVx7Nzgyr3
— Ritesh Agarwal (@riteshagar) February 19, 2023
അഗര്‍വാളിന്റെ വിവാഹത്തിന് ശേഷം ഡെല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സത്കാരം ഉണ്ടായിരിക്കുമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ഒഡീഷയിലെ ഒരു മാര്‍വാഡി കുടുംബത്തില്‍ ജനിച്ച അഗര്‍വാള്‍ 2011 ല്‍ കോളജ് പഠനത്തിനായി ഡെല്‍ഹിയിലേക്ക് മാറിയിരുന്നു. 2013 മെയ് മാസത്തിലാണ് ഓയോ ലോഞ്ച് ചെയ്തത്. 17 വയസുകാരന് അന്നു തുടക്കം കുറിച്ച സംരംഭത്തിന്റെ മൂല്യം ഇന്നു അഞ്ച് ബില്യണ്‍ ഡോളറാണ്. ഇപ്പോള്‍ ആഗോളതലത്തില്‍ ഏറ്റവും വിജയകരമായ കമ്പനികളിലൊന്നാണ് ഓയോ.
Keywords: Latest-News, National, Top-Headlines, New Delhi, Business Man, Prime Minister, Narendra Modi, Wedding, Marriage, Ritesh Agarwal, OYO, 'Set for a new beginning': OYO founder Ritesh Agarwal extends invitation to PM Modi for his wedding.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.