Amit Shah | ഡെല്‍ഹി ഭരണ നിയന്ത്രണ ബില്‍ ഒരുതരത്തിലും സുപ്രീംകോടതി വിധിയെ ലംഘിക്കുന്നില്ലെന്ന് അമിത് ഷാ; ആദ്യം കൊണ്ടുവന്നത് കോണ്‍ഗ്രസ് എന്നും വിശദീകരണം
Aug 7, 2023, 22:21 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി ഭരണ നിയന്ത്രണ ബില്‍ വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബില്‍ ഒരുതരത്തിലും സുപ്രീംകോടതി വിധിയെ ലംഘിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബില്‍ പാസാക്കുന്നതിനായി രാജ്യസഭയില്‍ ചര്‍ചയ്ക്കു വച്ചപ്പോഴായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
ഡെല്‍ഹി ഭരണനിയന്ത്രണ ബില്‍ സുപ്രീം കോടതി വിധിയെ ലംഘിക്കില്ല. രാജ്യതലസ്ഥാനത്ത് മികച്ചതും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ ബില്‍ എന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോഴാണ് ഈ ബില്‍ ആദ്യമായി കൊണ്ടുവന്നതെന്നും അതില്‍നിന്ന് ഒരു വരി പോലും മോദി സര്‍കാര്‍ മാറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന ബിലിനെതിരെയാണ് അവര്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ടിയോടു ചേര്‍ന്ന് എതിര്‍ക്കുന്നതെന്നും ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഇപ്പോള്‍ എഎപിയുടെ മടിയിലാണ് ഇരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ കഴിഞ്ഞ ആഴ്ച ബില്‍ ലോക്‌സഭയില്‍ പാസായിരുന്നു.
ഡെല്‍ഹി സര്‍കാരിന്റെ വിവിധ വകുപ്പുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (NCT) ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങള്‍ സര്‍കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ഡെല്‍ഹി സംസ്ഥാന സര്‍കാരിന് അനുകൂലമായ ഈ വിധി മറികടക്കാനാണ് കേന്ദ്ര സര്‍കാര്‍ ബില്‍ കൊണ്ടുവന്നത്.
ഡെല്‍ഹി സര്‍കാരിനു കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് (ഗവണ്‍മെന്റ് ഓഫ് നാഷനല്‍ കാപിറ്റല്‍ ടെറിറ്ററി (അമെന്‍ഡ് മെന്റ് ഓര്‍ഡിനന്‍സ് 2023) മേയ് 19നാണ് സര്‍കാര്‍ അവതരിപ്പിച്ചത്. പുതുതായി രൂപീകരിച്ച നാഷനല്‍ കാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റിയില്‍ മുഖ്യമന്ത്രി, ചീഫ് സെക്രടറി, ആഭ്യന്തര വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി എന്നിവരാണ് അംഗങ്ങള്‍.
Keywords: Services Bill Brought To Curb Abuse Of Power By Delhi Government: Amit Shah, New Delhi, News, Politics, Criticism, Services Bill, Amit Shah, Controversy, Loksabha, National News.
ഡെല്‍ഹി ഭരണനിയന്ത്രണ ബില്‍ സുപ്രീം കോടതി വിധിയെ ലംഘിക്കില്ല. രാജ്യതലസ്ഥാനത്ത് മികച്ചതും അഴിമതിരഹിതവുമായ ഭരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ ബില്‍ എന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോഴാണ് ഈ ബില്‍ ആദ്യമായി കൊണ്ടുവന്നതെന്നും അതില്‍നിന്ന് ഒരു വരി പോലും മോദി സര്‍കാര്‍ മാറ്റിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന ബിലിനെതിരെയാണ് അവര്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ടിയോടു ചേര്‍ന്ന് എതിര്‍ക്കുന്നതെന്നും ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഇപ്പോള്‍ എഎപിയുടെ മടിയിലാണ് ഇരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ കഴിഞ്ഞ ആഴ്ച ബില്‍ ലോക്‌സഭയില്‍ പാസായിരുന്നു.
ഡെല്‍ഹി സര്‍കാരിന്റെ വിവിധ വകുപ്പുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (NCT) ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങള്‍ സര്‍കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ഡെല്‍ഹി സംസ്ഥാന സര്‍കാരിന് അനുകൂലമായ ഈ വിധി മറികടക്കാനാണ് കേന്ദ്ര സര്‍കാര്‍ ബില്‍ കൊണ്ടുവന്നത്.
Keywords: Services Bill Brought To Curb Abuse Of Power By Delhi Government: Amit Shah, New Delhi, News, Politics, Criticism, Services Bill, Amit Shah, Controversy, Loksabha, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.