ബണ്ട്വാളില്‍ ജ്വല്ലറി തകര്‍ത്ത് 6.4 ലക്ഷത്തിന്റെ സ്വര്‍ണ്ണം തട്ടി
Jun 19, 2012, 11:08 IST
മംഗലാപുരം : ബണ്ട്വവാള്‍ ടൗണിലെ സ്വര്‍ണാഭരണശാലയിലും വിദേശമദ്യശാലയിലും വന്‍ കവര്‍ച്ച. ദേശീയപാത 75 കടന്നുപോകുന്ന മേല്‍ക്കര്‍ ജംഗ്ഷനിലെ സാറാ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന വൈഭവ് ജ്വല്ലറിയിലും രാജേഷ് ബാറിലുമാണ് കവര്‍ച്ച നടന്നത്.
ജ്വല്ലറിയില്‍ നിന്ന് വെള്ളിയാഭരണങ്ങളും പണവും മാത്രമാണ് നഷ്ടപ്പെട്ടത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാക്കാള്‍ അകത്ത് കടന്നത്. നാല് ലക്ഷം രൂപ വിലമതിക്കുന്ന മൂന്നര കിലോ വരുന്ന വെള്ളിയാഭരണങ്ങളും രണ്ട് കിലോ ഗ്രാം മറ്റ് ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
ജ്വല്ലറിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രാജേഷ് ബാറില്‍ നിന്ന് 70, 000 രൂപയും 20, 000 രൂപയുടെ മദ്യവും തട്ടിയാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. മദ്യം മോഷ്ടിച്ച ശേഷം ഇത് കഴിച്ചാണ് സ്ഥലം വിട്ടതെന്ന് തെളിവുകളുണ്ട്. ബണ്ട്വാള്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായയും സഹായത്തിനുണ്ടായിരുന്നു. വിരലടയാള വിദഗ്ദ്ധര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ജ്വല്ലറിയില്‍ ഒളിക്യാമറയില്ലാത്തതിനാല്‍ കവര്‍ച്ചാസംഘത്തെ കുറിച്ച് സൂചന ലഭിക്കാന്‍ താമസമുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

Keywords: Mangalore, National, Robbery, J ewellery store
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.