SWISS-TOWER 24/07/2023

20 യുവതികളെ കൊലപ്പെടുത്തിയ കേസില്‍ സയനേഡ് മോഹന് വധശിക്ഷ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മംഗലാപുരം: യുവതികളെ വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ച് കൊണ്ടുപോയി ലൈംഗികബന്ധം പുലര്‍ത്തിയ ശേഷം സയനേഡ് ഗുളികകള്‍ നല്‍കി കൊലപ്പെടുത്തി ആഭരണവും പണവുമായി മുങ്ങുന്ന കേസില്‍ സയനേഡ് മോഹന്‍ എന്ന മോഹന്‍ കുമാറിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 

20 യുവതികളെ കൊലപ്പെടുത്തിയ കേസില്‍ സയനേഡ് മോഹന് വധശിക്ഷ
സയനേഡ് മോഹന്‍
മംഗലാപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (നാല്) ജഡ്ജി ബി.കെ നായിക് ആണ് ശനിയാഴ്ച ഉച്ചയോടെ മോഹന് വധ ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം മൂന്ന് കേസുകളില്‍ കോടതി മോഹനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ബാരിമാറിലെ അനിത, വാമദപ്പദവിലെ ലീലാവതി, സുള്ള്യ പെറുവാജയിലെ സുനന്ദ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് ശിക്ഷ വിധിച്ചത്. 

മറ്റ് 17 യുവതികളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടരുകയാണ്. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ മോഹന്റെ വധശിക്ഷ നടപ്പാക്കും.

302-ാം വകുപ്പ് പ്രകാരമണ് മോഹന് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിന് പുറമെ 366-ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം തടവും 5,000 രൂപ പിഴയും 376-ാം വകുപ്പ് പ്രകാരം എട്ടുവര്‍ഷം തടവും 5,000 രൂപ പിഴയും വിധിച്ചു. 328-ാം വകുപ്പ് പ്രകാരം മൂന്നുവര്‍ഷം തടവും 1,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. യഥാക്രമം തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം ചെയ്യല്‍, വിഷം നല്‍കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.


20 യുവതികളെ കൊലപ്പെടുത്തിയ കേസില്‍ സയനേഡ് മോഹന് വധശിക്ഷ

20 യുവതികളെ കൊലപ്പെടുത്തിയ കേസില്‍ സയനേഡ് മോഹന് വധശിക്ഷ

20 യുവതികളെ കൊലപ്പെടുത്തിയ കേസില്‍ സയനേഡ് മോഹന് വധശിക്ഷ

20 യുവതികളെ കൊലപ്പെടുത്തിയ കേസില്‍ സയനേഡ് മോഹന് വധശിക്ഷ

Related News: 
യു­വ­തിക­ളെ സയ­നേ­ഡ് നല്‍­കി കൊല്ലു­ന്ന പ­രമ്പ­ര­കൊ­ല­യാളി മോ­ഹന്‍ ഒ­രു കേ­സില്‍ കു­റ്റ­ക്കാരന്‍

Keywords:  Mangalore, National, Woman, Case, Court, Police, Serial killer Cyanide Mohan sentenced to death, fourth additional district and sessions court, Mohan Kumar (Cyanide Mohan), Anitha of Barimar, Leelavathi of Vamadapadav and Sunanda of Peruvaje, Sullia, administering cyanide
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia