SWISS-TOWER 24/07/2023

Arrested | ഓഫിസ് പാര്‍ടിക്കിടെ മദ്യം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ 3 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍കത: (www.kvartha.com) ഓഫിസ് പാര്‍ടിക്കിടെ മദ്യം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മുപ്പതുകാരിയായ ബിപിഒ എക്‌സിക്യൂടിവിന്റെ പരാതിയിലാണ് അറസ്റ്റ്. ഭാസ്‌കര്‍ ബാനര്‍ജി, ചിരന്‍ജിബ് സുത്രാധര്‍, ഇന്ദ്രാണി ദാസ് എന്നിവരാണ് അറസ്റ്റിലായത്.

പാര്‍ടി സംഘടിപ്പിച്ച ഗസ്റ്റ് ഹൗസില്‍ വച്ചാണ് കൂട്ടബലാത്സംഗത്തിന് ഇരയായതെന്നും രണ്ടു സീനിയര്‍ ഉദ്യോഗസ്ഥര്‍ നിരവധി തവണ മാറി മാറി പീഡിപ്പിച്ചു എന്നുമാണ് യുവതിയുടെ പരാതി. കൂടെയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് പ്രതികളുടെ അടുത്തേക്ക് തന്നെ എത്തിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. പീഡനത്തിനിരയായി നാലു ദിവസത്തിനു ശേഷമാണ് പരാതി നല്‍കിയത്.

 Arrested | ഓഫിസ് പാര്‍ടിക്കിടെ മദ്യം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ 3 പേര്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പീഡനത്തിനിരയായത്. ഓഫിസില്‍ എന്തു തരം ജോലിയാണ് യുവതി ചെയ്തിരുന്നതെന്നും നിയമപരമായാണോ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നതെന്നും മറ്റും അന്വേഷിച്ചു വരികയാണ്. ശനിയാഴ്ച നടന്ന നിശാ പാര്‍ടിക്കായി ഗസ്റ്റ് ഹൗസിന്റെ ആറാം നില പൂര്‍ണമായും ബിപിഒ ബുക് ചെയ്തിരുന്നു. ആകെ എട്ടു പേരാണ് പാര്‍ടിയില്‍ പങ്കെടുത്തത്. അതില്‍ ആറു പേരും സ്ത്രീകളായിരുന്നു.

ഇവര്‍ എല്ലാവരും ടെലികോളേഴ്‌സ് ടീമിലെ അംഗങ്ങളായിരുന്നു. ഇന്ദ്രാണി ദാസ് ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. ഭാസ്‌കര്‍ ബാനര്‍ജിയും ചിരന്‍ജിബ് സുത്രാധറും സീനിയര്‍ മാനേജര്‍മാരാണ്. പാര്‍ടി തുടങ്ങിയതിന് പിന്നാലെ ഇന്ദ്രാണി യുവതിയെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ സുത്രാധറും ബാനര്‍ജിയുമുണ്ടായിരുന്നു.

എല്ലാവരും മദ്യപിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പതിയെ ക്ഷീണം തോന്നി യുവതി മയക്കത്തിലേക്ക് വീണു. പിന്നീട് ഉണര്‍ന്നപ്പോള്‍ നഗ്‌നയായി ഒറ്റയ്ക്ക് കട്ടിലില്‍ കിടക്കുകയായിരുന്നു. സഹപ്രവര്‍ത്തകരെ വിളിച്ചപ്പോള്‍ യുവതി ഉറങ്ങുകയായിരുന്നതുകൊണ്ട് വിളിക്കാതെ പോയെന്നാണ് പറഞ്ഞത്.

പീഡനത്തിനിരയായെന്ന് മനസ്സിലായതോടെ യുവതി സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വൈദ്യ പരിശോധനയിലൂടെ പീഡനം നടന്നത് സ്ഥിരീകരിച്ചതോടെ പൊലീസ് ഓഫിസിലെത്തി മൂന്നു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

Keywords: Senior colleagues ‘take turns to molest’ executive after office party, Kolkata, News, Molestation, Complaint, Arrested, Woman, Hospital, National.




Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia