Shinde camp | 'മഹാരാഷ്ട്ര ഗവര്‍ണറെ മറ്റെവിടേക്കെങ്കിലും മാറ്റൂ'; ബിജെപിയോട് അഭ്യര്‍ഥനയുമായി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ പാര്‍ടി
Nov 21, 2022, 20:04 IST
മുംബൈ: (www.kvartha.com) ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ച് അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ വിഭാഗത്തിലെ ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്വാദ് ആവശ്യപ്പെട്ടു.
മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനെക്കുറിച്ച് കോഷിയാരി പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും മുന്‍കാലങ്ങളിലും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ബുല്‍ധാന നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗെയ്ക്വാദ് പറഞ്ഞു.
ഛത്രപതി ശിവാജി മഹാരാജിന്റെ ആദര്‍ശങ്ങള്‍ക്ക് ഒരിക്കലും പ്രായമില്ലെന്നും ലോകത്തെ മറ്റൊരു മഹാനുമായി താരതമ്യപ്പെടുത്താനാവില്ലെന്നും ഗവര്‍ണര്‍ മനസിലാക്കണം. സംസ്ഥാനത്തിന്റെ ചരിത്രം അറിയാത്ത വ്യക്തിയായ ഗവര്‍ണറെ മറ്റെവിടെയെങ്കിലും അയക്കണമെന്നാണ് കേന്ദ്രത്തിലെ ബിജെപി നേതാക്കളോട് തന്റെ അഭ്യര്‍ഥനയെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
ബിജെപി സഖ്യത്തില്‍ സര്‍കാരിനെ നയിക്കുന്ന ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹെബാഞ്ചി ശിവസേന വിഭാഗത്തിന്റെ എംഎല്‍എയാണ് സഞ്ജയ് ഗെയ്ക്ക്വാദ്.

Keywords: Latest-News, National, Top-Headlines, Maharashtra, Political-News, Politics, BJP, Governor, Controversy, 'Send Governor somewhere else': Shinde camp to ally BJP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.