സെല്‍ഫി വിത്ത് മോദി ക്യാംപെയ്‌ന് ബിജെപിക്ക് ചെലവായത് ഒന്നര കോടി

 


ന്യൂഡല്‍ഹി:(www.kvartha.com 31.10.2015) ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഒരുക്കിയ സെല്‍ഫി ക്യാംപെയ്ന്‍ പാര്‍ട്ടിക്ക് വലിയ ഗുണമൊന്നും ഉണ്ടാക്കിയില്ലെങ്കിലും, ഇതിന് ചെലവായത് ഒന്നര കോടി രൂപയാണെന്നു റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഏഴ് ഘട്ടങ്ങളായി സെല്‍ഫി വിത്ത് മോദി ക്യാംപെയ്ന്‍ നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നില്ലെന്നു കണ്ടു ക്യാംപെയ്ന്‍ അവസാനിപ്പിച്ചെങ്കിലും ഇതിന് ആദ്യഘട്ടത്തില്‍ മാത്രം ചെയവായത് 86.50 ലക്ഷം രൂപയാണ്. ഡല്‍ഹി തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കണക്കുകളിലാണ് ഇക്കാര്യമുളളത്. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് പരിപാടി നടത്തിയത്. ഇതിനുളള ചെലവ് വഹിച്ചതും കേന്ദ്ര നേതൃത്വമാണ്.

ഓരോ തെരഞ്ഞെടുപ്പ് ബൂത്തുകളിലും മണ്ഡലം തിരിച്ചുളള ക്രമീകരണങ്ങളാണ് സെല്‍ഫിയെടുക്കാന്‍ ഒരുക്കിയത്. ഇവിടെയെത്തുന്നവര്‍ക്ക് മോദിക്കൊപ്പം നിന്നു സെല്‍ഫിയെടുക്കാനുളള അവസരമൊരുക്കിയാണ് ക്യാംപെയ്‌നുമായി ബിജെപി കാത്തിരുന്നത്. പക്ഷേ പരിപാടി പ്രതീക്ഷിച്ചത്ര വിജയമാകാതെ വന്നതോടെ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.
         
സെല്‍ഫി വിത്ത് മോദി ക്യാംപെയ്‌ന് ബിജെപിക്ക് ചെലവായത് ഒന്നര കോടി


SUMMARY: Selfies with PM Narendra Modi have not paid much dividend to the BJP but has made a dent to the party's coffers. Seven rounds of 'Selfie with Modi' campaign during the Delhi assembly elections earlier this year cost the party Rs 1.06 crore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia