Sonia Gandhi | ഗാന്ധിജിക്കും നെഹ് റുവിനും മറ്റ് സ്വാതന്ത്ര്യസമര സേനാനികള്‍ക്കുമെതിരെ വ്യാജ പ്രചാരണം നടത്തുന്നു; ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഗാന്ധിജിക്കും നെഹ് റുവിനും മറ്റ് സ്വാതന്ത്ര്യസമര സേനാനികള്‍ക്കുമെതിരെ വ്യാജ പ്രചാരണം നടത്തുന്നു, ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 

Sonia Gandhi | ഗാന്ധിജിക്കും നെഹ് റുവിനും മറ്റ് സ്വാതന്ത്ര്യസമര സേനാനികള്‍ക്കുമെതിരെ വ്യാജ പ്രചാരണം നടത്തുന്നു; ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

ഇന്‍ഡ്യാ വിഭജനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ ലക്ഷ്യമിട്ട് ബി ജെ പി കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതിലുള്ള പ്രചാരണങ്ങള്‍ നടത്തിയിരുന്നു. 1947-ലെ ഇന്‍ഡ്യാ വിഭജനത്തേക്കുറിച്ചുള്ള പാര്‍ടിയുടെ കാഴ്ചപ്പാടുകള്‍ വിവരിക്കുന്ന ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ബി ജെ പി പുറത്തുവിട്ടിരുന്നു.

പഴയ ദൃശ്യങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് തയാറാക്കിയിരിക്കുന്ന വീഡിയോയില്‍ പാകിസ്താന്‍ രൂപീകരിക്കണമെന്ന മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗിന്റെ ആവശ്യത്തിന് മുന്നില്‍ ജവഹര്‍ലാല്‍ നെഹ്റു വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നാണ് ആരോപിച്ചിരുന്നത്. ഇതിനുപിന്നാലെയായിരുന്നു സോണിയാ ഗാന്ധി ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ സ്വാര്‍ഥ തത്പരരായ സര്‍കാര്‍ നിസാരവത്കരിക്കുന്നുവെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും സോണിയ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ 75 വര്‍ഷക്കാലത്തെ നേട്ടത്തേയും സ്വാതന്ത്യ സമര സേനാനികളുടെ ത്യാഗത്തേയും നിലവിലുള്ള സര്‍കാര്‍ അംഗീകരിക്കാന്‍ തയാറല്ലെന്നും സോണിയ ആരോപിച്ചു.

കഴിഞ്ഞ 75 വര്‍ഷക്കാലം രാജ്യം ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചു, എന്നാല്‍ സ്വാര്‍ഥത മാത്രം കൈമുതലാക്കിയ നിലവിലെ സര്‍കാര്‍ രാജ്യത്തിന്റെ നേട്ടങ്ങളേയും നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തേയും അംഗീകരിക്കാന്‍ തയാറല്ലെന്നും സോണിയ കുറ്റപ്പെടുത്തി.

രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയും മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍, അബ്ദുല്‍ കലാം ആസാദ് തുടങ്ങിയവര്‍ക്കെതിരെ നുണകളുടെ അടിസ്ഥാനത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുകയാണ്. ഇതിനെ കോണ്‍ഗ്രസ് ശക്തമായി എതിക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.

Keywords: Self-obsessed govt hell-bent on trivialising sacrifices: Sonia Gandhi,  New Delhi, News, Politics, Criticism, BJP, Sonia Gandhi, BJP, Independence-Day, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia