Dhirendra Shastri | സ്വവര്‍ഗ വിവാഹത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം ധിരേന്ദ്ര ശാസ്ത്രി; അവകാശവാദം തള്ളി നെറ്റിസണ്‍സ്
Mar 29, 2023, 20:02 IST
ADVERTISEMENT
ഭോപ്പാല്‍: (www.kvartha.com) സര്‍ക്കാര്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും തീരുമാനം ഇന്ത്യന്‍ സംസ്കാരത്തെ അട്ടിമറിക്കുന്നതാണെന്നുമുള്ള സ്വയം പ്രഖ്യാപിത ആള്‍ദൈവം ധിരേന്ദ്ര ശാസ്ത്രി ആരോപണത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം. അടുത്തിടെ സുപ്രീംകോടതിയില്‍ സ്വവര്‍ഗ വിവാഹ ഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ രാജ്യത്ത് സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. രാജ്യത്ത് സ്വവര്‍ഗ വിവാഹത്തെ സര്‍ക്കാര്‍ ഒരിക്കലും പിന്തുണച്ചിട്ടില്ലാത്തതിനാല്‍, ശാസ്ത്രിയുടെ പ്രസ്താവന നെറ്റിസന്മാര്ക്കിടയില് ചര്‍ച്ചയായി.
ഇക്കാലത്ത് ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികള്‍ പെണ്‍കുട്ടികളെയും പരസ്പരം വിവാഹം കഴിക്കുന്നു. ഇപ്പോള്‍ വിവാഹ കാര്‍ഡുകള്‍ വളരെ ശ്രദ്ധയോടെയാണ് നോക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാര്‍ പോലും ഇത്തരം വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ധീരേന്ദ്ര ശാസ്ത്രി പറഞ്ഞു.
'വിവാദ പരാമര്‍ശങ്ങള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കാറുള്ള വ്യക്തിയാണ് ധിരേന്ദ്ര ശാസ്ത്രി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളുടെ പക്കല്‍ വൃക്ക രോഗത്തിന് ചികിത്സ തേടി എത്തിയ 10 വയസുകാരി മരിച്ച സംഭവത്തിന് പിന്നാലെയാണ് ധിരേന്ദ്ര ശാസ്ത്രി കൂടുതല്‍ കുപ്രസിദ്ധിയാര്‍ജിച്ചത്.

Keywords: Seer Dhirendra Shastri, News, National, Madhya Pradesh, Top-Headlines, Government, Controversy, Marriage, Wedding, Allegation, Religion, Seer Dhirendra Shastri's claim of govt approving same gender marriage creates uproar amongst netizens.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.