UP ATS | സീമ ഹൈദര്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയില്‍; പബ്ജി കളിച്ച് പ്രണയത്തിലായി കാമുകനെ തേടി ഇന്ത്യയിലെത്തിയ പാകിസ്താന്‍ യുവതിയുടെ കേസില്‍ മറ്റൊരു വഴിത്തിരിവ്; സഞ്ചരിച്ച വഴികളെ കുറിച്ച് അന്വേഷണം

 


ലക്നൗ: (www.kvartha.com) പബ്ജി കളിച്ച് പ്രണയത്തിലായ തന്റെ കാമുകനെ തേടി ഇന്ത്യയിലെത്തിയ പാകിസ്താന്‍ സ്വദേശിനി സീമ ഹൈദറിന്റെ കേസില്‍ മറ്റൊരു വഴിത്തിരിവ്. ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (ATS) യുവതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചു. യുപി എടിഎസ് സീമ ഹൈദറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സീമ ഹൈദര്‍, കാമുകന്‍ സച്ചിന്‍, സച്ചിന്റെ അച്ഛന്‍ എന്നിവരെയും സീമയുടെ മക്കളെയും റാബുപുരയിലെ വീട്ടില്‍ നിന്ന് എടിഎസ് സംഘം ചോദ്യം ചെയ്യലിനായി കൊണ്ടുപോയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
      
UP ATS | സീമ ഹൈദര്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയില്‍; പബ്ജി കളിച്ച് പ്രണയത്തിലായി കാമുകനെ തേടി ഇന്ത്യയിലെത്തിയ പാകിസ്താന്‍ യുവതിയുടെ കേസില്‍ മറ്റൊരു വഴിത്തിരിവ്; സഞ്ചരിച്ച വഴികളെ കുറിച്ച് അന്വേഷണം

സീമയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതിര്‍ത്തിയിലെ പാക് ഐഡികളും മറ്റ് രേഖകളും എടിഎസ് ഹൈക്കമീഷനിലേക്ക് അയച്ചിട്ടുണ്ട്. ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ 22കാരനായ കാമുകന്‍ സച്ചിനെ തേടിയാണ് വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ സീമ കുഞ്ഞുങ്ങളുമായി കഴിഞ്ഞ മാസം നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയിലെത്തിയത്.

ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ സീമ ഹൈദര്‍ സഞ്ചരിച്ച വഴിയെക്കുറിച്ച് എടിഎസ് അന്വേഷിക്കുമെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സീമ ഹൈദറിന്റെയും കുടുംബത്തിന്റെയും മുഴുവന്‍ വിവരങ്ങളും യുപി എടിഎസ് അന്വേഷിക്കും. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കിടെ ഉപയോഗിച്ച മൊബൈല്‍ നമ്പറും വിവിധ കോണുകളില്‍ നിന്ന് അന്വേഷിക്കുമെന്നും സൂചനയുണ്ട്.

പാകിസ്ഥാനില്‍ നിന്ന് ആദ്യം ദുബൈയിലേക്കും പിന്നീട് ദുബൈയില്‍ നിന്ന് നേപ്പാളിലേക്കും സീമ ഹൈദര്‍ യാത്ര ചെയ്തുവെന്നാണ് അധികൃതര്‍ പറയുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ ചില ചോദ്യങ്ങള്‍ ഇത് ഉയര്‍ത്തുകയും ചെയ്തു. വിസയില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിന് കാമുകനൊപ്പം സീമ ഹൈദര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സഹായിച്ചതിന് കാമുകന്‍ സച്ചിനും അറസ്റ്റിലായി. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇരുവരും ഇപ്പോള്‍ നോയിഡയിലാണ് താമസം.

സച്ചിനും സീമ ഹൈദറും തങ്ങളെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. താന്‍ മതം മാറിയെന്നും ഇപ്പോള്‍ ഹിന്ദുവാണെന്നും സീമ ഹൈദര്‍ അവകാശപ്പെടുന്നു.

Keywords: UP ATS, Seema Haider, Pakistan, Uttar Pradesh, National News, PUBG, PUBG lovers, Seema Haider Detained by UP ATS.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia