Man jumps | 'ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത കാമുകിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയ യുവാവ് സെക്രടേറിയറ്റിന്റെ 6-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി'

 


മുംബൈ: (www.kvartha.com) ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത കാമുകിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയ 43കാരന്‍ സെക്രടേറിയറ്റിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് എടുത്തുചാടി. എന്നാല്‍ സുരക്ഷാവലയില്‍ വീണതിനാല്‍ ഇയാള്‍ക്ക് സാരമായ പരുക്കേറ്റില്ല. പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മഹാരാഷ്ട്രയിലാണ് സംഭവം.

Man jumps | 'ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത കാമുകിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയ യുവാവ് സെക്രടേറിയറ്റിന്റെ 6-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി'

ബീഡ് ജില്ലക്കാരനായ ബാപു നാരായണനാണ് സെക്രടേറിയറ്റ് മന്ദിരത്തില്‍ നിന്ന് താഴോട്ട് ചാടിയത്. ബലാത്സംഗത്തിനിരയായ കാമുകി മനംനൊന്ത് 2018ല്‍ തൂങ്ങിമരിച്ചിരുന്നു. അന്നുമുതല്‍ നീതിക്ക് വേണ്ടി പോരാടുകയാണ് ബാപു. എന്നാല്‍ ഫലമുണ്ടായില്ല. സംഭവത്തില്‍ ശരിയായരീതിയില്‍ അന്വേഷണം നടത്താന്‍ പോലും പൊലീസ് തയാറായില്ലെന്നാണ് ഇയാളുടെ ആരോപണം.

ചൊവ്വാഴ്ച മൂന്ന് മണിക്ക് മുഖ്യമന്ത്രി ഉദ്ധവ് താകറെയെ കാണാന്‍ മന്ത്രാലയത്തില്‍ എത്തിയെങ്കിലും കാബിനറ്റ് മീറ്റിങ് കാരണം കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആറാം നിലയില്‍ നിന്നും ഇയാള്‍ താഴോട്ട് ചാടുകയായിരുന്നു. ചാട്ടത്തില്‍ ഇടത് നെറ്റിയില്‍ പരുക്കേറ്റ ഇയാളെ പൊലീസ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Keywords: Seeking justice for girlfriend, man jumps off 6th floor of Maharashtra Mantralaya | Video, Mumbai, News, Secretariat, Police, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia