താലിബാനെ ഇൻഡ്യൻ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്തുവെന്ന കുറ്റം ചുമത്തി സമാജ് വാദി പാർടി എം പിക്കെതിരെ രാജ്യദ്രോഹ കേസ്
Aug 18, 2021, 20:09 IST
ലക്നൗ: (www.kvartha.com 18.08.2021) താലിബാനെ ഇൻഡ്യൻ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്തുവെന്ന കുറ്റം ചുമത്തി സമാജ് വാദി പാർടി എം പിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് എടുത്തു. ശഫീഖുർ റഹ് മാൻ ബർഖനും മറ്റ് രണ്ട് പേർക്കുമെതിരെയാണ് കേസ്. യുപിയിലെ സംഭാൽ ജില്ലയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ് പി ചർകേശ് മിശ്രയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
അഫ്ഗാൻ പിടിച്ചടക്കിയ താലിബാനെ ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്യുകയും അവരുടെ വിജയം ആഘോഷിക്കുകയും ചെയ്തതിനെതുടർന്നാണ് കേസെടുത്തതെന്ന് എസ്പി പറഞ്ഞു. അഫ്ഗാനിസ്താൻ സ്വതന്ത്രമാകണമെന്നും താലിബാൻ അഫ്ഗാൻ ഭരിക്കണമെന്നും ശഫീഖുർ റഹ് മാൻ പറഞിരുന്നതായി പിടിഐ അടക്കമുള്ള മാധ്യമങ്ങൾ റിപോർട് ചെയ്തിട്ടുണ്ട്. താലിബാനെ ഇന്ത്യൻ സർകാർ ഒരു ഭീകര സംഘടനയായാണ് കണക്കാക്കുന്നതെന്നും അതുകൊണ്ട് തന്നെ ഈ പരാമർശം രാജ്യദ്രോഹമായി മാത്രമേ കണക്കാക്കാനാകൂ എന്നും എസ് പി ചർകേശ് മിശ്ര വ്യക്തമാക്കി.
അഫ്ഗാനിസ്താനിൽ അധിനിവേശം നടത്താൻ റഷ്യയേയും യുഎസിനേയും അനുവദിക്കാത്ത സേനയാണ് താലിബാനെന്നും അഫ്ഗാൻ വിഷയം അവരുടെ ആഭ്യന്തര പ്രശ്നമാണെന്നും ശഫീഖുർ റഹ് മാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നതായി റിപോർടുണ്ട്. അവർ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. അതവരുടെ ആഭ്യന്തര വിഷയമാണ്. നമ്മൾ ഇടപെടുന്നത് എന്തിനാണ്? ഇന്ത്യയിൽ ബ്രിടീഷുകാർ അധിനിവേശം നടത്തിയപ്പോൾ രാജ്യം മുഴുവൻ സ്വാതന്ത്ര്യത്തിനായി പൊരുതിയില്ലേ? എന്നും എം പി മാധ്യമങ്ങളോട് ചോദിച്ചിരുന്നുവെന്നും ആരോപണമുണ്ട്. എന്നാൽ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ തൻ്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഞാൻ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല. ഞാനൊരു ഇന്ത്യൻ പൗരനാണ്. അഫ്ഗാൻ കാരനല്ല. അവിടെ നടക്കുന്ന ഒരു കാര്യത്തിലും എനിക്കൊരു പ്രശ്നവുമില്ല. ഞാനെൻ്റെ സർകാരിൻ്റെ നയങ്ങളെ പിന്തുണയ്ക്കുന്നയാളെന്നും ശഫീഖുർ റഹ് മാൻ പറയുന്നു.
SUMMARY: The remark was met with fierce criticism from Deputy Chief Minister Keshav Prasad Maurya, who compared it to Pakistan Prime Minister Imran Khan's comment after the fall of Kabul.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.