ഉള്ളാള്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ കൊല; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Jun 17, 2012, 14:40 IST
മംഗലാപുരം: ഉള്ളാള്‍ കടപ്പുറത്തെ മത്സ്യ സംസ്‌ക്കരണ ഫാക്ടറിയില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിലായി.
മംഗലാപുരം കാര്‍ സ്ട്രീറ്റ് സ്വദേശി വിനായകാണ്(24) വധിക്കപ്പെട്ടത്. ജൂണ്‍ പതിമൂന്നിന് രാത്രിയാണ് കൊല നടന്നത്. ഉള്ളാള്‍ കോട്ടപ്പുരയിലെ കബീര്‍ എന്ന ചോട്ടാ കബീര്‍(20), മന്നന്‍ എന്ന മുനാഫ്(19) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും വിനായകന്റെ സുഹൃത്തുക്കളാണ്.
വിനായക് ജോലിചെയ്യുന്ന ഇന്ത്യന്‍ ഫിഷ് മില്ലില്‍ നടന്ന മോഷണവും ഇത് നടത്തിയത് തങ്ങളാണെന്ന് തിരിച്ചറിഞ്ഞതുമാണ് കബീറിനെയും, മുനാഫിനെയും കൊലയ്ക്ക് പ്രേരിപ്പിച്ചത്. കൊല നടന്ന ദിവസം ഇതേ ചൊല്ലി വിനായകനും കബീറും വഴക്കിട്ടിരുന്നു. വഴക്ക് കയ്യാങ്കളിയിലെത്തുകയും ചെയ്തു. മോഷണ വിവരം പോലീസില്‍ അറിയ്ക്കുമെന്നും വിനായക് കബീറിന് മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്ന് രാത്രി വൈകി കബീര്‍ ഫിഷ് മില്ലിലെത്തി ഇരുമ്പ് പട്ടകൊണ്ട് വിനായകന്റെ തലയ്ക്കടിച്ചും വാളുകൊണ്ട് വെട്ടിയും കുത്തിയും വധിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം കബീര്‍ വിനായകന്റെ ബെഡ് ഷീറ്റ് എടുത്ത് മൃതദേഹം പൊതിഞ്ഞ് ചാക്കില്‍കെട്ടി ഗുദാമില്‍ തള്ളി. ഇതിനു ശേഷം കൂട്ടു പ്രതിയായ മുനാഫിനെ സമീപിച്ച് മൃതദേഹം പുലര്‍ച്ചെ കടലിലൊഴുക്കാന്‍ പദ്ധതിയിട്ടു. പക്ഷേ ഇരുവരും ഉണര്‍ന്നപ്പോഴേക്കും നേരം പുലര്‍ന്നിരുന്നു.
കൊലയ്ക്ക് ശേഷം വിനായകന്റെ സ്ലിപ്പര്‍ ധരിച്ചാണ് കബീര്‍ സ്വന്തം വീട്ടിലെത്തയ്ത. ഈ ചെരുപ്പ് വീടിന് സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു. കേസ് അന്വേഷണത്തിനെത്തിയ പോലീസ് നായ മണംപിടിച്ച് കണ്ടെടുത്തത് കബീര്‍ ഉപേക്ഷിച്ച വിനായകന്റെ ചെരുപ്പായിരുന്നു. ഇത് പ്രതികളെ കണ്ടെത്താന്‍ പോലീസിനേറെ സഹായകമായി. കബീറിനെ ചോദ്യ ചെയതപ്പോഴാണ് മുനാഫിനെ കുറിച്ചുള്ള കൂടുതല്‍ വിവരം കിട്ടിയത്.
മുനാഫിനെതിരെ ഉള്ളാള്‍ പോലീസ് സ്‌റ്റേഷനില്‍ മാത്രം 15 കേസുകള്‍ നിലവിലുണ്ട്. കബീറാകട്ടെ ചില പെറ്റി കേസുകളില്‍ പ്രതിയാണ്. ഉള്ളാള്‍ സി.ഐ, മഞ്ചുനാഥ ഷെട്ടിയും, എസ്.ഐ, ശ്യാംസുന്ദറും കേസന്വേഷണത്തിന് നേതൃത്വം നല്‍കി.
Keywords: Ullal murder, Two arrest, Managlore, Karnataka
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.