Drone Buzz | മോദിയുടെ റാലിക്കുനേരെ പറന്നടുത്ത ഡ്രോണ്‍ വെടിവച്ചിട്ടു; പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചതായി റിപോര്‍ട്
Nov 25, 2022, 08:24 IST
ന്യൂഡെല്‍ഹി: (www.kvartha.com) പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച സംഭവിച്ചതായി റിപോര്‍ട്. നരേന്ദ്ര മോദി പങ്കെടുത്ത റാലിയുടെ നേര്‍ക്ക് പറന്നെത്തിയ ഒരു ഡ്രോണ്‍ എന്‍എസ്ജി ഉദ്യോഗസ്ഥന്‍ വെടിവച്ചിട്ടതിനെത്തുടര്‍ന്നാണ് ഈ വിവരം പുറത്തുവന്നത്. ഗുജറാതില്‍ വച്ച് ബവ്ലയിലാണ് സംഭവം.
വിഷയത്തില്‍ വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഒരാളെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. അതേസമയം, ഡ്രോണില്‍ സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ നിരോധിത മേഖലയില്‍ എന്തിനത് പറന്നുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.
ഡിസംബര്‍ ഒന്നിനും അഞ്ചിനുമായി നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഗുജറാതില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. വ്യാഴാഴ്ച നാലു റാലികളിലാണ് മോദി പങ്കെടുത്തത്. പാലന്‍പുര്‍, മൊഡാസ, ദാഹെഗാം, ബല്‍വ എന്നീ മേഖലകളിലായിരുന്നു പര്യടനം. ഇതിനിടെയാണ് അപ്രതീക്ഷിത സംഭവം.
Keywords: News,National,India,New Delhi,Narendra Modi,Prime Minister,Top-Headlines,security,Drone,Police,Media, Security breach during PM Modi's rally in Gujarat's Bavla, drone shot down
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.