Security Breach | സല്‍മാന്‍ ഖാന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ പിടിയില്‍

 


മുംബൈ: (KVARTHA) ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വധഭീഷണിക്ക് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന സംഭവം. താരത്തിന്റെ മുംബൈക്കടുത്തുള്ള പന്‍വേലിലുള്ള ഫാം ഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

അതിക്രമിച്ച് കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിന് കൈമാറുകയായിരുന്നു. മുംബൈ പന്‍വേലിലെ ഫാം ഹൗസിലാണ് സംഭവം. പ്രതികള്‍ വേലി ചാടി മൈതാനത്തിലൂടെ ഫാം ഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ചതായാണ് റിപോര്‍ട്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ പേരുകളാണ് സംഘം നല്‍കിയതെന്നാണ് വിവരം. തങ്ങള്‍ സല്‍മാന്‍ ഖാന്റെ ആരാധകരാണെന്നും അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും സെക്യൂരിറ്റിയോട് പറഞ്ഞാണ് പ്രതികളായ അജേഷ് കുമാര്‍ ഓംപ്രകാശ് ഗില്ലും ഗുരുസേവക് സിംഗ് തേജ്‌സിംഗ് സിഖും ഫാം ഹൗസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.

Security Breach | സല്‍മാന്‍ ഖാന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ പിടിയില്‍

 

ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിക്കുമായിരുന്നു. തുടര്‍ന്ന് പ്രതികളെ പൊലീസ് സംഘത്തിന് കൈമാറുകയായിരുന്നു. അനധികൃതമായി കടന്നുകയറിയതിനും വ്യാജരേഖ ചമച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നാണ് റിപോര്‍ട്.

Keywords: News, National, National-News, Police-News, Security Breach, Salman Khan, Panvel, Farmhouse, Death Threats, Two Arrested, Security breach at Salman Khan's Panvel farmhouse amid death threats, two arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia