Security Breach | കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ സുരക്ഷാ വീഴ്ച; മാലയുമായി ഓടിയെത്തിയ ആള്‍ തൊട്ടരികില്‍; വീഡിയോ പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂര്‍: (www.kvartha.com) കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ സുരക്ഷാ വീഴ്ച. വാഹന റാലിക്കിടെ മോദിയുടെ അടുത്തേക്ക് ഒരാള്‍ മാലയുമായി ഓടിയെത്തുകയായിരുന്നു. കര്‍ണാടകയിലെ ഹുബ്ബാലിയിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. മോദിയുടെ തൊട്ടരികിലെത്തിയ ആളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു മാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഹുബ്ബാലിയില്‍ 29-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതല്‍ ചടങ്ങ് നടക്കുന്ന റെയില്‍വേ സ്പോര്‍ട്സ് ഗ്രൗന്‍ഡ് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരുന്നു.

Security Breach | കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ സുരക്ഷാ വീഴ്ച; മാലയുമായി ഓടിയെത്തിയ ആള്‍ തൊട്ടരികില്‍; വീഡിയോ പുറത്ത്

വാഹനത്തിന്റെ ഫുട്‌ബോര്‍ഡില്‍ കയറിനിന്ന് പ്രധാനമന്ത്രി പതിവുശൈലിയില്‍ റോഡിന്റെ ഇരുവശവും തിങ്ങിക്കൂടിയ ആളുകളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ബാരികേഡ് ചാടിക്കടന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെ പൂമാലയുമായി ഓടിയെത്തിയ യുവാവ് പ്രധാനമന്ത്രിയുടെ തൊട്ടടുത്തെത്തിയത്.

ഉടന്‍തന്നെ അപകടം മണത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചുമാറ്റി. അപ്പോഴേയ്ക്കും ഇയാള്‍ പൂമാല പ്രധാനമന്ത്രിയുടെ കൈകളിലേല്‍പ്പിച്ചിരുന്നു. അദ്ദേഹം അത് വാഹനത്തിന്റെ ബോണറ്റില്‍ വയ്ക്കുന്നത് വീഡിയോയില്‍ കാണാം. കനത്ത സുരക്ഷയുണ്ടായിട്ടും ഇയാള്‍ എങ്ങനെയാണ് പ്രധാനമന്ത്രിക്കരികില്‍ എത്തിയെന്നത് വ്യക്തമല്ല.

Keywords: Security Breach At PM's Karnataka Roadshow, Teen Runs To Him With Garland, Bangalore, News, Politics, Prime Minister, Narendra Modi, Protection, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia