HC Verdict | സുപ്രധാന വിധി: രണ്ടാം ഭാര്യക്ക് ഭര്‍ത്താവിനെതിരെ ഐപിസി 498 എ പ്രകാരം ക്രൂരതയ്ക്ക് പരാതി നല്‍കാനാകില്ലെന്ന് ഹൈകോടതി
Jul 22, 2023, 23:11 IST
ബെംഗ്‌ളുറു: (www.kvartha.com) രണ്ടാം ഭാര്യക്ക് ഭര്‍ത്താവിനെതിരെ ഐപിസി സെക്ഷന്‍ 498 എ പ്രകാരമുള്ള ക്രൂരതയ്ക്ക് പരാതി നല്‍കാനാകില്ലെന്ന് കര്‍ണാടക ഹൈകോടതി. യുവതി നല്‍കിയ പരാതിയില്‍ 46 കാരനായ യുവാവിന്റെ ശിക്ഷ റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് എസ് രാച്ചയ്യയുടെ സിംഗിള്‍ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഭര്‍ത്താവിനും ഭര്‍തൃ മാതാപിതാക്കള്‍ക്കും എതിരെ രണ്ടാം ഭാര്യ നല്‍കിയ പരാതി നിലനില്‍ക്കില്ലെന്നും ഈ വിഷയത്തില്‍ തത്ത്വങ്ങളും നിയമവും പ്രയോഗിക്കുന്നതില്‍ കീഴ് കോടതികള്‍ക്ക് പിഴവ് സംഭവിച്ചുവെന്നും ബെഞ്ച് നിരീക്ഷിച്ചു.
തുമകുറു ജില്ലയിലെ കന്തരാജു എന്നയാളാണ് ഹൈകോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി സമര്‍പിച്ചത്. കണ്ഠരാജുവിന്റെ രണ്ടാം ഭാര്യയാണ് താനെന്നും അഞ്ച് വര്‍ഷമായി ഒരുമിച്ചാണ് താമസിച്ചതെന്നും ഒരു മകനുണ്ടെന്നും പരാതിക്കാരിയായ യുവതി വാദിച്ചിരുന്നു. എന്നാല്‍ പിന്നീട് താന്‍ തളര്‍വാതം പിടിപെട്ട് അവശയായി. ഇതിന് ശേഷം കന്തരാജു തന്നെ പീഡിപ്പിക്കാന്‍ തുടങ്ങുകയും ക്രൂരതയ്ക്കും മാനസിക പീഡനത്തിനും വിധേയയാക്കുകയും ചെയ്തതായി യുവതി ആരോപിച്ചു.
കേസില്‍ 2019 ജനുവരി 18 ന് തുമകൂറി ലെ വിചാരണക്കോടതി കന്തരാജുവിനെ ശിക്ഷിച്ചു. 2019 ഒക്ടോബറില്‍ സെഷന്‍സ് കോടതി ശിക്ഷ ശരിവെച്ചു. തുടര്‍ന്ന് 2019ല്‍ റിവിഷന്‍ ഹര്‍ജിയുമായി കന്തരാജു ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 498എ വകുപ്പ് പ്രകാരം രണ്ടാം ഭാര്യക്ക് പരാതി നല്‍കാന്‍ അര്‍ഹതയില്ലെന്ന് നിരീക്ഷിച്ച ഹൈകോടതി കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. വ്യക്തിയുടെ രണ്ടാം ഭാര്യയാണ് പരാതി നല്‍കിയതെന്നും ഇത് വിവാഹത്തെ അസാധുവാക്കിയെന്നും കോടതി പറഞ്ഞു
രണ്ട് സുപ്രിംകോടതി വിധികളായ ശിവചരണ്‍ ലാല്‍ വര്‍മ കേസും പി ശിവകുമാര്‍ കേസും വിധിയില്‍ പരാമര്‍ശിച്ചു. 'ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വിവാഹം അസാധുവായി അവസാനിച്ചാല്‍, ഐപിസി സെക്ഷന്‍ 498 എ പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതിയുടെ ഈ രണ്ട് വിധികളില്‍ നിന്നും വ്യക്തമാണ്', ഹൈകോടതി വിധിയില്‍ പറയുന്നു. യുവതി ഹര്‍ജിക്കാരന്റെ രണ്ടാം ഭാര്യയാണെന്ന് തെളിവുകള്‍ തെളിയിക്കുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി.

Keywords: Karnataka High Court, Maintenance Case, Court Verdict, Court Order, Karnataka HC, National News, Second wife cannot complain against husband under Section 498A of IPC: Karnataka HC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.