രണ്ടാം മാറാട് കലാപം: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

 


ഡെല്‍ഹി:  (www.kvartha.com 02.05.2014)  രണ്ടാം മാറാട് കലാപ കേസിലെ 22 പ്രതികളും ഹൈക്കോടതിയുടെ ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

പ്രതികളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി സര്‍ക്കാരിന് നോട്ടീസയച്ചു. കേസിലെ ഏഴാം പ്രതി വിജിലി അടക്കമുള്ളവരാണ് ഹൈക്കോടതിയുടെ ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ സുപ്രീകോടതിയെ സമീപിച്ചിരിക്കുന്നത്.

ജസ്റ്റിസ് എസ് ജെ മുഖോപാധ്യായയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ നാലാഴ്ചയ്ക്കകം സുപ്രീം കോടതി പരിഗണിക്കും. 2003 മെയ് രണ്ടിന് ആയുധധാരികളായെത്തിയ ഒരുകൂട്ടം  അക്രമികള്‍ മാറാട് കടപ്പുറത്തെ മീന്‍ പിടുത്തക്കാരെ ആക്രമിച്ച് ഒന്‍പതുപേരെ കൊലപ്പെടുത്തുകയും, നിരവധി പേരെ പരിക്കേല്പിക്കുകയും ചെയ്തിരുന്നു. ഇതാണ് രണ്ടാം മാറാട് കലാപം.

 2002 ജനുവരിയിലും മാറാട് വര്‍ഗീയ കലാപം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് 2003 ലെ കലാപത്തെ വിശേഷിപ്പിക്കുന്നത്.  2002ല്‍ പുതുവര്‍ഷാഘോഷവുമായി  ബന്ധപ്പെട്ടുണ്ടായ  തര്‍ക്കം മൂന്നു ഹിന്ദുക്കളുടെയും രണ്ടു  മുസ്ലീങ്ങളുടെയും കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

2003ല്‍ ഉണ്ടായ കലാപത്തില്‍  മരിച്ചവരില്‍ എട്ട്  ഹിന്ദുക്കളും ഒരു മുസ്ലീമും ഉള്‍പെടുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ സമീപത്തുള്ള ഒരു മുസ്ലീം പള്ളിയില്‍ നിന്ന് ആക്രമണത്തിനുപയോഗിച്ചതെന്നു കരുതപ്പെടുന്ന ആയുധങ്ങളും, ബോംബുകളും മറ്റും കണ്ടെടുത്തിരുന്നു.

രണ്ടാം മാറാട് കലാപം: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്കേസില്‍ പ്രോസിക്യൂഷന്‍ പ്രതി ചേര്‍ത്ത 148 പ്രതികളില്‍ 62 പേരെ വിചാരണ കോടതി
ശിക്ഷിച്ചു.  ബാക്കിയുള്ളവരെ വെറുതെ വിട്ടു. കേസില്‍ വിചാരണ കോടതി വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചു.

എന്നാല്‍ 24 പ്രതികള്‍ക്ക് കൂടി ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി മറ്റു പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കണ്ട് അവരെ വെറുതെ വിടുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Second Marad riots: SC notice for govt, New Delhi, High Court of Kerala, Justice, Muslim, Killed, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia