Sebi Probe | ഓഫ്‌ഷോർ ഇടപാടുകൾ: അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപോര്‍ട്

 


ADVERTISEMENT



മുംബൈ: (www.kvartha.com) അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപോര്‍ട്. റിലേറ്റഡ് പാര്‍ടി ഇടപാടുകളില്‍ ചട്ടലംഘനം ഉണ്ടായോ എന്നാണ് പരിശോധിക്കുന്നത്. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിക്ക് ബന്ധമുള്ള 3 ഓഫ് ഷോര്‍ കമ്പനികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 
Aster_MIMS

അതേസമയം ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നത് സെബിയോ അദാനി ഗ്രൂപോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹിന്റന്‍ ബര്‍ഗ് റിപോര്‍ടിന് പിന്നാലെ അദാനി ഗ്രൂപിനെതിരെ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു.

അദാനി ഗ്രൂപിന്റെ സ്ഥാപകന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധമുള്ള മൂന്ന് ഓഫ്‌ഷോര്‍ കംപനികളുമായുള്ള ഇടപാടുകളില്‍ റിലേറ്റഡ് പാര്‍ടി ഇടപാട് ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്നാണ് സെബി അന്വേഷിക്കുന്നത്. 

കഴിഞ്ഞ 13 വര്‍ഷങ്ങളായി ഗൗതം അദാനിയുടെ പോര്‍ട്-ടു-പവര്‍ കംപനിയുടെ ലിസ്റ്റ് ചെയ്യാത്ത യൂനിറ്റുകളുമായി ഈ മൂന്ന് കംപനികളും നിരവധി നിക്ഷേപ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. വിനോദ് അദാനി ഈ മൂന്ന് കംപനികളുടെയും, ഉടമയോ , ഡയറക്ടറോ ആണെന്ന് സെബിക്ക് വിവരം ലഭിച്ചതയാണ് റിപോര്‍ട്.

Sebi Probe | ഓഫ്‌ഷോർ ഇടപാടുകൾ: അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപോര്‍ട്


ചട്ടം അനുസരിച്ച് ലിസ്റ്റ് ചെയ്ത കംപനികളുടെ നേരിട്ടുള്ള ബന്ധുക്കള്‍, പ്രൊമോടര്‍ ഗ്രൂപുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ റിലേറ്റഡ് പാര്‍ടിയായി കണക്കാക്കുന്നു. അത്തരം ഇടപാടുകള്‍ റെഗുലേറ്ററി, പബ്ലിക് ഫയലിംഗുകളില്‍ വെളിപ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍ പോര്‍ട്-ടു-പവര്‍ കംപനിയും ഓഫ് ഷോര്‍ കംപനികളുമായുള്ള ഇടപ്പടുകളില്‍ ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നാണ് സെബി പരിശോധിക്കുന്നത്.

Keywords:  News, National, India, Mumbai, Report, Top-Headlines, Business Man, Sebi probing some Adani offshore deals for possible rule violations: Report
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia