Jawan Nirmal Sivarajan | ഭാര്യയെ കണ്ട് മടങ്ങവേ മധ്യപ്രദേശില്‍ കാണാതായ മലയാളി ജവാനായി തിരച്ചില്‍ ഊര്‍ജിതം; മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടതാകാമെന്ന് സംശയം; അന്വേഷണത്തിനായി പൊലീസ് സംഘത്തിന് ഒപ്പം എന്‍ഡിആര്‍എഫും

 


ADVERTISEMENT


ഭോപാല്‍: (www.kvartha.com) മധ്യപ്രദേശിലെ പട്‌നയില്‍വച്ച് കാണാതായ മലയാളി ജവാന്‍ നിര്‍മ്മല്‍ ശിവരാജിനായി തിരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. മധ്യപ്രദേശ് പൊലീസ് സംഘത്തിന് ഒപ്പം എന്‍ഡിആര്‍എഫ് (National Disaster Response Force) സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുന്‍പുണ്ടായ മിന്നല്‍ പ്രളയത്തില്‍ അദ്ദേഹം ഒറ്റപ്പെട്ട് പോയതാണോ എന്ന സംശയത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. 
Aster_MIMS

യാത്രാമദ്ധ്യേ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവേ മുമ്പില്‍ ഒരു ബ്ലോക് കാണുന്നുണ്ടെന്നും അത് നോക്കിയിട്ട് തിരിച്ചുവിളിക്കാമെന്നും പറഞ്ഞാണ് അവന്‍ ഫോണ്‍ കട്ട് ചെയ്തതെന്ന് അമ്മ പറഞ്ഞു. ഒന്‍പത് മണിക്ക് വിളിച്ചപ്പോള്‍ അവന്റെ ഫോണ്‍ സ്വിച്ഡ് ഓഫായിരുന്നു. ജീവന്‍ എന്ന സുഹൃത്തിനെ ഫോണ്‍ വിളിച്ചപ്പോള്‍ അവന്‍ എത്തിയിട്ടില്ലെന്ന് പറഞ്ഞു. അതിന് ശേഷം അവന്റെ നിരവധി സുഹൃത്തുക്കളുമായി ബന്ധപ്പെട്ടെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്നും മകന്‍ തിരികെ വിളിക്കുമെന്ന പ്രതീക്ഷയിലാണ് കഴിയുന്നതെന്നും അമ്മ പ്രതികരിച്ചു.

Jawan Nirmal Sivarajan | ഭാര്യയെ കണ്ട് മടങ്ങവേ മധ്യപ്രദേശില്‍ കാണാതായ മലയാളി ജവാനായി തിരച്ചില്‍ ഊര്‍ജിതം; മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടതാകാമെന്ന് സംശയം; അന്വേഷണത്തിനായി പൊലീസ് സംഘത്തിന് ഒപ്പം എന്‍ഡിആര്‍എഫും


ജബല്‍പൂരില്‍ ലെഫ്റ്റനന്റ് ആയ ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം തിരികെ ജോലി സ്ഥലത്തേയ്ക്ക്  മടങ്ങുന്നതിനിടെയാണ് എറണാകുളം മാതമംഗലം സ്വദേശിയായ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജനെ കാണാതായത്. നര്‍മ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിര്‍മ്മലിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊകേഷന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്.

Keywords:  News,National,India,Bhoppal,Madhya pradesh,Missing,Police,Army,Top-Headlines,Trending,Wife,Family,Mother, Search continuous for missing Malayali Jawan Nirmal Sivarajan
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia