കവരത്തി: ലക്ഷദ്വീപിലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ ഒരു ഉരു കാണാതായി. അമ്‌നി ദ്വീപിലുണ്ടായ രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ അല്‍ അഖ്ത്തര്‍ എന്ന ഉരുവാണ് കഴിഞ്ഞ ദിവസം രാത്രി കാണാതായത്. ഏഴു ജീവനക്കാരാണ് ഇതിലുള്ളത്. കടല്‍ക്ഷോഭം മൂലം അമ്‌നിയില്‍ അടുക്കാന്‍ കഴിയാതെ കവരത്തിയിലേക്ക് തിരിച്ചുവിട്ടതായിരുന്നു ഉരു. കടല്‍ക്ഷോഭത്തില്‍ കില്‍ത്താന്‍ ദ്വീപിന്റെ കിഴക്കു ഭാഗത്തെ ബീച്ച് റോഡ് പൂര്‍ണ്ണമായും ഒലിച്ചുപോയി. കല്‍പേനിയിലെ ബ്രേക്ക് വാട്ടറും ഹെലിപ്പാഡും തകര്‍ന്നിട്ടുണ്ട്. അന്ത്രോത്ത് ദ്വീപില്‍ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായി. ജനങ്ങളെ സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
Keywords: Sea, Lakshadweep, National,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.