ഡ്രസ് കോഡ് പാലിച്ചില്ല: സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ലെഗിങ്സ് നിര്‍ബന്ധിച്ചു അഴിപ്പിച്ചു, അധികൃതരെ തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ
Nov 21, 2019, 16:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 21.11.2019) സ്കൂളിലെ ഡ്രസ് കോഡ് പാലിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനികളുടെ ലെഗിങ്സ് സ്കൂള്‍ അധികൃതര്‍ അഴിപ്പിച്ച സംഭവം വിവാദത്തിലേക്ക്. പശ്ചിമ ബംഗാളിലെ ശാന്തിനികേതന്‍ അടുത്തുള്ള ബോല്‍പൂരിലെ ബീര്‍ബൂം ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം നടന്നത്. സ്കൂളിന്റെ ഈ നടപടിക്കെതിരെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. അതേ സമയം സോഷ്യല്‍ മീഡിയയിലും വിവാദം കത്തുകയാണ്.
ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ ലെഗിങ്സ് സ്കൂളിലെ ടീച്ചര്‍ നിര്‍ബന്ധപ്പൂര്‍വ്വം അഴിപ്പിച്ചത്.
തണുപ്പുള്ള കാലാവസ്ഥയായതിനാലാണ് കുട്ടികള്‍ ലെഗ്ഗിന്‍സ് ധരിച്ച് സ്കൂളിലെത്തിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ സ്കൂളില്‍ അഡ്മിഷനെടുത്ത സമയത്ത് തന്നെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും യൂണിഫോമിനെക്കുറിച്ചും ഡ്രസ് കോഡിനെക്കുറിച്ചും തങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാതെ വന്ന കുട്ടികളുടെ ലെഗ്ഗിന്‍സ് ആണ് അഴിച്ചുമാറ്റിയതെന്ന് സ്കൂള്‍ അധികൃതരും വിശദീകരിക്കുന്നു.
ഏതായാലും സംഭവം വിവാദമായതോടെ വിഷയത്തില്‍ വിശദമായി സ്കൂള്‍ അധികൃതരുടെ പങ്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജില്ലാ സ്കൂള്‍ ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ ലെഗിങ്സ് സ്കൂളിലെ ടീച്ചര്‍ നിര്‍ബന്ധപ്പൂര്‍വ്വം അഴിപ്പിച്ചത്.
തണുപ്പുള്ള കാലാവസ്ഥയായതിനാലാണ് കുട്ടികള്‍ ലെഗ്ഗിന്‍സ് ധരിച്ച് സ്കൂളിലെത്തിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ സ്കൂളില്‍ അഡ്മിഷനെടുത്ത സമയത്ത് തന്നെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും യൂണിഫോമിനെക്കുറിച്ചും ഡ്രസ് കോഡിനെക്കുറിച്ചും തങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാതെ വന്ന കുട്ടികളുടെ ലെഗ്ഗിന്‍സ് ആണ് അഴിച്ചുമാറ്റിയതെന്ന് സ്കൂള്‍ അധികൃതരും വിശദീകരിക്കുന്നു.
ഏതായാലും സംഭവം വിവാദമായതോടെ വിഷയത്തില്‍ വിശദമായി സ്കൂള്‍ അധികൃതരുടെ പങ്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജില്ലാ സ്കൂള്‍ ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Keywords: News, National, India, Kolkata, West Bengal, Students, Leggings, School, Schoolgirls' Leggings Forcibly Removed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.