SWISS-TOWER 24/07/2023

സമ്മതമില്ലാതെ ബലമായി പിടിച്ചുനിര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖത്ത് കേക് തേച്ചതായി പരാതി; അധ്യാപകനെതിരെ പോക്‌സോ കേസ്

 


ADVERTISEMENT


ലക്‌നൗ: (www.kvartha.com 13.09.2021) സമ്മതമില്ലാതെ ബലമായി പിടിച്ചുനിര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖത്ത് കേക് തേച്ചതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ ജയിലിലാണ് അധ്യാപകന്‍.   
Aster mims 04/11/2022

ഉത്തര്‍പ്രദേശിലെ രാംപൂരില്‍ അധ്യാപക ദിന ആഘോഷത്തിനിടെയാണ് സംഭവം. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത് കേക് തേച്ചുവെന്നാണ് പരാതി. പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ്. 57കാരനായ അധ്യാപകന്‍ അലോക് സക്‌സേനയ്‌ക്കെതിരെയാണ് കേസ്. സംഭവം കേസായതോടെ അധ്യാപകനെ പ്രൈമറി സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. 

സമ്മതമില്ലാതെ ബലമായി പിടിച്ചുനിര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖത്ത് കേക് തേച്ചതായി പരാതി; അധ്യാപകനെതിരെ പോക്‌സോ കേസ്


അധ്യാപകന്‍ പെണ്‍കുട്ടിയെ പിടിച്ച് വലിക്കുന്നതും അവള്‍ അയാളുടെ പിടിയില്‍നിന്ന് മോചനത്തിന് ശ്രമിക്കുന്നതും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളില്‍ കാണാം. അധ്യപകന്‍ ബലമായി മുഖത്ത് കേക് പുരട്ടുന്നതും വിഡിയോയില്‍ കാണാം. നിന്നെ ആര് രക്ഷിക്കും ആരെങ്കിലും വരുമോ - അധ്യാപകന്‍ വിഡിയോയില്‍ പറയുന്നതും കേള്‍ക്കാം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.

Keywords:  News, National, India, Uttar Pradesh, Lucknow, Minor girls, Teacher, Father, Complaint, Prison, School teacher grabs minor girl smears cake on her face, booked under POCSO
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia