School Boys Killed | സ്‌കൂള്‍ വിദ്യാര്‍ഥികളെ ഓടുന്ന കാറില്‍ കൊലപ്പെടുത്തിയശേഷം മൃതദേഹം കനാലില്‍ തള്ളി; അന്വേഷണം സജീവമല്ലാത്തതിന് പൊലീസിനെ ശാസിച്ച് മമത ബാനര്‍ജി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍കത: (www.kvartha.com) ബംഗാളില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികളെ ഓടുന്ന കാറില്‍ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കനാലില്‍ തള്ളിയെന്ന സംഭവത്തില്‍, അന്വേഷണം സജീവമല്ലാത്തതിന്റെ പേരില്‍ കൊല്‍കത പൊലീസിനെ ശാസിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. കേസ് സംസ്ഥാന സിഐഡിയിലേക്ക് (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്റ്) മാറ്റി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും രംഗത്തെത്തി.
Aster mims 04/11/2022

School Boys Killed | സ്‌കൂള്‍ വിദ്യാര്‍ഥികളെ ഓടുന്ന കാറില്‍ കൊലപ്പെടുത്തിയശേഷം മൃതദേഹം കനാലില്‍ തള്ളി; അന്വേഷണം സജീവമല്ലാത്തതിന് പൊലീസിനെ ശാസിച്ച് മമത ബാനര്‍ജി

പത്താം ക്ലാസ് വിദ്യാര്‍ഥികളായ അതനു ഡേ, അഭിഷേക് നസ്‌കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആഗസ്റ്റ് 22ന് ഓടുന്ന കാറില്‍ വച്ച് ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കൊല്‍കതയ്ക്ക് സമീപം ബസന്തി ഹൈവേയിലെ കനാലില്‍ തള്ളുകയായിരുന്നു. ബസിര്‍ഹട്ട് പൊലീസെത്തി മോര്‍ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചറിഞ്ഞത്.

അജ്ഞാത മൃതദേഹങ്ങളായി കണ്ട് പൊലീസ് മോര്‍ചറിയിലേക്കു മാറ്റിയ മൃതദേഹം, ഒരു പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ കൊലപാതകം സമ്മതിക്കുന്നതുവരെ കുട്ടികള്‍ മരിച്ചതാണെന്നു പൊലീസ് കരുതിയിരുന്നില്ല.

സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിജിത് ബോസ് (25), ശമീം അലി (20), സാഹില്‍ മൊല്ല (20), ദിബ്യേന്ദു ദാസ് (20) എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി സത്യേന്ദ്ര ചൗധരി ഉള്‍പെടെ രണ്ട് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ബൈക് വാങ്ങുന്നതുമായി ബന്ധപ്പെട്ട 50,000 രൂപയുടെ ഇടപാടാണു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നിലെന്നാണു വിവരമെങ്കിലും മറ്റു കാരണങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് മുന്‍പ് പ്രതികളും കുട്ടികളും ബൈക് ഷോറൂം സന്ദര്‍ശിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രതികള്‍ കാറില്‍ കയര്‍ സൂക്ഷിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ, മോചനദ്രവ്യം ആവശ്യപ്പെട്ട് പൊലീസിന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, സന്ദേശങ്ങള്‍ അയച്ചവരും പ്രതികളും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ കഴിഞ്ഞില്ല. അഭിജിത് ബോസിനെ അറസ്റ്റ് ചെയ്തപ്പോള്‍, ആഗസ്റ്റ് 22ന് രാത്രി എട്ടുമണിക്കും 10മണിക്കും ഇടയില്‍ സത്യേന്ദ്രയും മറ്റുള്ളവരും ചേര്‍ന്ന് കാറില്‍ വച്ച് കുട്ടികളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നു സമ്മതിച്ചു. തുടര്‍ന്ന് മൃതദേഹം ഹൈവേയില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.

കുട്ടികളെ കണ്ടെത്തുന്നതിലെ കാലതാമസത്തെ കുടുംബങ്ങള്‍ ചോദ്യം ചെയ്തിരുന്നു. തങ്ങളുടെ പരാതി പൊലീസ് ഗൗരവമായി എടുത്തില്ലെന്നു കുടുംബങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്, പരാതി രെജിസ്റ്റര്‍ ചെയ്ത ബാഗിഹാട്ടി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫിസറെ നീക്കം ചെയ്തു. ബസിര്‍ഹട്ട്, ബാഗിഹാട്ടി പൊലീസ് സ്റ്റേഷനുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് കേസ് വലിച്ചിഴയ്ക്കുന്നതിലേക്കു നയിച്ചതെന്നാണു സൂചന.

Keywords: School Boys Killed In Moving Car, Bodies Dumped In Canal Near Kolkata, Kolkata, News, Children, Dead Body, Killed, Mamata Banerjee, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia