കാവേരി നദീജലത്തര്‍ക്കം: സുപ്രീംകോടതി വിധി കര്‍ണാടകത്തിന് അനുകൂലം; അധികജലം വേണമെന്ന കേരളത്തിന്റെയും പുതുച്ചേരിയുടെയും ആവശ്യം തള്ളി
Feb 16, 2018, 12:36 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 16.02.2018) കാവേരി നദീജലത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞു. രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അനുകൂലമായാണ് കോടതി വിധി. അധികജലം വേണമെന്ന കേരളത്തിന്റെയും പുതുച്ചേരിയുടെയും ആവശ്യം തള്ളിയാണ് കര്‍ണാടകത്തിന് അധികജലമെന്ന് സുപ്രീം കോടതി വിധിച്ചത്.
192 ടി എം സി അടി വെള്ളം തമിഴ്‌നാടിന് നല്‍കണമെന്ന 2007ലെ കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയാണ് കര്‍ണാടക സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്ത് തമിഴ്‌നാടിനുള്ള പങ്ക് 177.25 ആയി കുറക്കുകയായിരുന്നു. ഇതിലൂടെ 14.75 ഘന അടി വെള്ളം കര്‍ണാടകത്തിന് ലഭിക്കും. ഇതോടെ കര്‍ണാടകയുടെ വിഹിതം 284.25 ടിഎംസിയായി. തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ മുന്നു സംസ്ഥാനങ്ങളും കേസില്‍ കക്ഷികളാണ്. മൂന്ന് സംസ്ഥാനങ്ങളും വിധി ലംഘിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
99.8 ടിഎംസി അടി വെള്ളം വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍, കാവേരി ജലതര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച 30 ടി എം സി ജലം നല്‍കാനാണ് സുപ്രീംകോടതിയും നിര്‍ദേശിച്ചിരിക്കുന്നത്. കബനിയുടെ മൂന്ന് കൈവഴികള്‍ കാവേരിയിലേക്ക് ഒഴുകുന്നുണ്ടെന്നായിരുന്നു കേരളത്തിന്റെ വാദം. പുതുച്ചേരിക്ക് ഏഴ് ടിഎംസി വെള്ളമായിരിക്കും ലഭിക്കുക.
നദിയുടെ ഉടമസ്ഥാവകാശം ഒരു സംസ്ഥാനത്തിലും നിക്ഷിപ്തമല്ല എന്നും നദി രാജ്യത്തിന്റെ പൊതു സ്വത്താണ് എന്നും കോടതി വ്യക്തമാക്കി. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. 15 വര്‍ഷത്തേക്കാണ് ഈ വിധി. പിന്നീട് ആവശ്യമെങ്കില്‍ വിധി പുനപരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
വിധി വരുന്നത് കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്‌നാട് അതിര്‍ത്തി ജില്ലകളിലും കര്‍ണാടക സുരക്ഷ ശക്തമാക്കിയിരുന്നു. 15,000 പോലീസുകാരെയാണ് ക്രമസമാധാന പാലനത്തിന് ബംഗളുരുവില്‍ നിയോഗിച്ചിരിക്കുന്നത്.
കാവേരി വിധിയില്‍ തമിഴ്‌നാടിന് നീതി ലഭിച്ചില്ല എന്ന് എ ഐ ഡി എം കെ നേതാവ് വി മൈത്രേയന്‍ വ്യക്തമാക്കി. തങ്ങളുടെ ജലം വെട്ടിക്കുറച്ച നടപടിയില്‍ അതൃപ്തി വ്യക്തമാക്കിയ തമിഴ്‌നാടിന്റെ അഭിഭാഷകന്‍ കോടതി വിധി മാനിക്കുന്നുവെന്നും അറിയിച്ചു. വളരുന്ന നഗരമായ ബംഗളുരുവിന് കൂടുതല്‍ ജലം ആവശ്യമാണെന്ന നിഗമനത്തിലാണ് സുപ്രീംകോടതിയുടെ വിധിയെ കാണേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Keywords: National, News, New Delhi, Supreme Court of India, Kerala, Karnataka, Tamilnadu, Water, SC verdict on Cauvery water sharing issue
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.