ന്യൂഡല്‍ഹി: (www.kvartha.com 31.10.2015) കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരമാണ് സര്‍ദാര്‍ ഫലിതങ്ങള്‍. സര്‍ദാര്‍ജിമാരുടെ മണ്ടത്തങ്ങള്‍ നിറഞ്ഞ തമാശകള്‍ കേട്ട് കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും ചിരിച്ചുവീഴാറുണ്ട്. എന്നാല്‍, സര്‍ദാര്‍ജിമാരെ മണ്ടന്‍മാരാക്കുന്നതിനോട് എതിര്‍പ്പ് പ്രകടപ്പിച്ച് ഒരു വനിത അഭിഭാഷക സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി ഫയല്‍ ചെയ്തിരിക്കയാണ്.
സര്‍ദാര്‍ വിഭാഗക്കാരെ മോശമായി ചിത്രീകരിച്ച ഫലിതങ്ങള്‍ അടങ്ങുന്ന 500ല്‍ അധികം
വെബ്‌സൈറ്റുകളുണ്ടെന്ന് അഭിഭാഷക വാദിച്ചു. എന്തുകൊണ്ടാണ് സര്‍ദാര്‍ജിമാരെമാത്രം മണ്ടന്മാരും ബുദ്ധികുറഞ്ഞവരുമായി ചിത്രീകരിക്കുന്നതെന്ന് അറിയണമെന്നാവശ്യപ്പെട്ട പരാതിക്കാരി, അത്തരം തമാശകള്‍ നിരോധിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
അതേസമയം അഭിഭാഷകയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഹരജിയില്‍ വാദം കേള്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇനി സര്‍ദാര്‍ ഫലിതങ്ങള്‍ വേണോ വേണ്ടയോ എന്ന് സുപ്രീംകോടതി തീരുമാനിക്കും.
Keywords: SC to examine if Sardar jokes should be banned online, New Delhi, Advocate, Children, National.
സര്‍ദാര്‍ വിഭാഗക്കാരെ മോശമായി ചിത്രീകരിച്ച ഫലിതങ്ങള്‍ അടങ്ങുന്ന 500ല്‍ അധികം
അതേസമയം അഭിഭാഷകയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഹരജിയില്‍ വാദം കേള്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇനി സര്‍ദാര്‍ ഫലിതങ്ങള്‍ വേണോ വേണ്ടയോ എന്ന് സുപ്രീംകോടതി തീരുമാനിക്കും.
Also Read:
വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍
Keywords: SC to examine if Sardar jokes should be banned online, New Delhi, Advocate, Children, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.