Stay Order | കെഎസ്ആര്‍ടിസിക്ക് ആശ്വാസം; പരസ്യം പതിക്കരുതെന്ന ഹൈകോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) പരസ്യങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈകോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ബസുകളില്‍ പരസ്യം പതിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

കെഎസ്ആര്‍ടിസിക്ക് ബാധ്യതയുണ്ടാകുമെന്ന വാദം പരിഗണിച്ചാണ് സുപ്രിം കോടതിയുടെ നടപടി. 900 കോടി രൂപ കടമുള്ള കോര്‍പറേഷന് ശബരിമല സീസണില്‍ പരസ്യമില്ലാതെ ബസ് ഓടിക്കേണ്ടിവരുന്നത് വലിയ തിരിച്ചടിയാണെന്നു കെഎസ്ആര്‍ടിസി വാദിച്ചിരുന്നു.
Aster mims 04/11/2022

പരസ്യം പതിക്കുന്നതു സംബന്ധിച്ച് കെഎസ്ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമില്‍ സുപ്രീം കോടതി സംസ്ഥാന സര്‍കാരിന്റെ നിലപാടു തേടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ചാണ് വിധി മരവിപ്പിച്ചത്. 

ബസുകളിലെ പരസ്യം മറ്റു വാഹനങ്ങളുടെ ശ്രദ്ധതിരിക്കാതെയും ചട്ടം ലംഘിക്കാതെയും കൊടുക്കുന്നതിനെപ്പറ്റി വ്യക്തമാക്കുന്ന പുതിയ സ്‌കീമാണ് കെഎസ്ആര്‍ടിസി സുപ്രീം കോടതിക്കു കൈമാറിയത്. മോടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം പതിക്കുന്നുള്ളുവെന്നും സ്‌കീമില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലാണ് സംസ്ഥാന സര്‍കാരിന്റെ നിലപാട് സുപ്രീം കോടതി തേടിയത്. 

Stay Order | കെഎസ്ആര്‍ടിസിക്ക് ആശ്വാസം; പരസ്യം പതിക്കരുതെന്ന ഹൈകോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു


പരസ്യങ്ങള്‍ പരിശോധിക്കുന്നതിനും അനുമതി നല്‍കുന്നതിനും കെഎസ്ആര്‍ടിസി എംഡിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കുമെന്നും ഇതില്‍ പറയുന്നു. പതിച്ച പരസ്യങ്ങള്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ വിരമിച്ച ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്നും സര്‍കാര്‍ കോടതിയെ അറിയിച്ചു.

ഒക്ടോബര്‍ 20ന് ആയിരുന്നു വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹൈകോടതിയുടെ പരസ്യം പാടില്ലെന്ന വിധി വന്നത്. തുടര്‍ന്ന് ഉത്തരവു ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സുപ്രീം കോടതിയിലെത്തിയത്. 

Keywords:  News,National,India,New Delhi,KSRTC,Stay order,Supreme Court of India,High Court of Kerala, SC stays HC order on banning advertisments on KSRTC buses
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia