ഡെല്‍ഹി തെരഞ്ഞെടുപ്പ് : ആം ആദ്മിയുടെ ഹര്‍ജി തള്ളി

 


ഡെല്‍ഹി: (www.kvartha.com 11.11.2014) ഡെല്‍ഹി നിയമസഭ പിരിച്ചുവിട്ട സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നിയമസഭ പിരിച്ചുവിട്ടുവെന്നും ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.

ഡെല്‍ഹി തെരഞ്ഞെടുപ്പ് : ആം ആദ്മിയുടെ ഹര്‍ജി തള്ളിതെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കേണ്ടത് കോടതിയല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റീസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആം ആദ്മിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് കോടതിയില്‍ ഹാജരായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളുടെ പാര്‍ട്‌സുകളും ടയറും മോഷണം പോകുന്നു, കള്ളന്‍ കപ്പലിലെന്നു ആരോപണം

Keywords:  SC says declaration of dates for Delhi Assembly polls to be made by EC, Advocate, Justice, Assembly Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia