Caste census | ജാതി സെന്‍സസ് നടത്താതെ സംവരണം എങ്ങനെ നിര്‍ണയിക്കുമെന്ന് സുപ്രീംകോടതി
Jan 20, 2023, 20:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ജാതി സെന്‍സസ് നടത്താതെ സംവരണം എങ്ങനെ നിര്‍ണയിക്കുമെന്ന് ചോദിച്ച് സുപ്രീംകോടതി. ബിഹാറിലെ ജാതി സെന്‍സസ് തടയണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി. ബിഹാര്‍ സര്‍കാര്‍ ജനുവരി ഏഴിന് ജാതി സെന്‍സസിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതിന് ശേഷമാണ് വിജ്ഞാപനം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് പിന്‍വലിക്കാന്‍ അനുവദിച്ചത്.
വേണമെങ്കില്‍ ഹൈകോടതിയില്‍ പോയി ഹര്‍ജി നല്‍കാനും ജസ്റ്റിസുമാരായ ബി ആര് ഗവായ്, വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. സെന്‍സസ് ഭരണഘടനയുടെ കേന്ദ്ര വിഷയങ്ങളുടെ പട്ടികയില്‍ വരുന്നതാണെന്നും സംസ്ഥാന സര്‍കാര്‍ അതിനിറക്കുന്ന വിജഞാപനം തെറ്റാണെന്നുമായിരുന്നു 'ഏക് സോച് ഏക് പ്രയാസ്' എന്ന പേരില്‍ ഒരു സംഘം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നത്.
രണ്ട് വ്യക്തികളായ അഖിലേഷ് കുമാറും വിഷ്ണു ഗുപ്തയും ഇവര്‍ക്കൊപ്പം ഹര്‍ജി നല്‍കിയിരുന്നു.
2010ല്‍, ദേശീയതലത്തില്‍ ജാതി സെന്‍സസ് വേണമെന്ന ആവശ്യം അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സെന്‍സസ് സമയത്ത് ശേഖരിച്ച വിവരങ്ങള്‍ ഒരിക്കലും പ്രോസസ്സ് ചെയ്തിട്ടില്ല.
Keywords: SC rejects pleas against Bihar caste census, calls them ‘publicity’ litigation, New Delhi, News, Census, Supreme Court of India, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

