SC | ആര്‍ത്തവാവധി: പൊതുതാത്പര്യ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി; നയപരമായി എടുക്കേണ്ട തീരുമാനമാണെന്ന് വിലയിരുത്തല്‍; വനിതാ ശിശുക്ഷേമ വകുപ്പിന് സമര്‍പ്പിക്കാന്‍ നിര്‍ദേശം

 


ന്യൂഡെല്‍ഹി: (www.kvartha.com) ജോലിക്കാരായ സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും രാജ്യത്ത് എല്ലായിടത്തും ഒരുപോലെ ആര്‍ത്തവാവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വിഷയത്തില്‍ നയപരമായ തീരുമാനമാണ് എടുക്കേണ്ടതെന്നും കോടതിയല്ല തീരുമാനിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെയാണ് ഹര്‍ജി വന്നത്.

SC | ആര്‍ത്തവാവധി: പൊതുതാത്പര്യ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി; നയപരമായി എടുക്കേണ്ട തീരുമാനമാണെന്ന് വിലയിരുത്തല്‍; വനിതാ ശിശുക്ഷേമ വകുപ്പിന് സമര്‍പ്പിക്കാന്‍ നിര്‍ദേശം

വാദത്തിനിടെ, ആര്‍ത്തവാവധി അനുവദിക്കുന്നത് സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കുമെന്ന എതിര്‍വാദവും ഉന്നയിക്കപ്പെട്ടു. അത് ശരിയാണെന്ന് ചീഫ് ജസ്റ്റിസും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഹര്‍ജിക്കാരനോ ഈ ഹര്‍ജി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന് മുമ്പാകെ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഈ കേസ് നയ തീരുമാനവുമായി ബന്ധപ്പെട്ട് വരുന്നതിനാല്‍ ഹര്‍ജിക്കാരന്‍ വനിതാ ശിശുക്ഷേമ വകുപ്പിനു മുമ്പാകെ ഇക്കാര്യം സമര്‍പ്പിക്കുകയാണ് വേണ്ടതെന്നും ബെഞ്ച് നിര്‍ദേശിച്ചു. ആര്‍ത്തവം മൂലമുള്ള ശരീരികാസ്ഥസ്ഥതകള്‍ എല്ലാ സ്ത്രീകള്‍ക്കും ഉണ്ടാകുമെന്നിരിക്കെ, പല സംസ്ഥാനങ്ങളില്‍ പല തരത്തില്‍ ഇതിനെ കൈകാര്യം ചെയ്യുന്നത് ആര്‍ടികിള്‍ 14 ന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Keywords: SC refuses to entertain PIL for menstrual leave for women in schools, workplaces, New Delhi, News, Supreme Court of India, Trending, Chief Justice, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia