SWISS-TOWER 24/07/2023

ബാര്‍ ലൈസന്‍സ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

 


ഡെല്‍ഹി:  (www.kvartha.com 06.05.2014) സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും യോഗ്യതയുള്ള  ത്രി സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്ന് കാണിച്ച് ഹോട്ടലുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വെച്ചു.

ബാര്‍ ലൈസന്‍സ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിമദ്യം അത്ര അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത്  ജൂലൈ മാസത്തിലേക്ക് മാറ്റിവെച്ചു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബാര്‍ ലൈസന്‍സ് നഷ്ടപ്പെട്ട എട്ടു ത്രി സ്റ്റാര്‍ ഹോട്ടലുകളാണ് ആദ്യം പരാതിയുമായി കോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുകള്‍ക്ക്
ലൈസന്‍സ് ലഭിച്ചതെന്നും, കാലാവധി തീരുംവരെ അത് തുടരാന്‍ അനുവദിക്കണമെന്നുമാണ് ഇവര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വീടുകളും വാഹനങ്ങളും തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
Keywords:  SC postpones bar owners' plea on licence renewal to July 4, New Delhi, Hotel, Liquor, Complaint, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia