യോഗിയെ വിമര്‍ശിച്ചതിന് തുറങ്കിലടച്ച മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണം; യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

 


ന്യൂഡല്‍ഹി:(www.kvartha.com 11/06/2019) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൗജിയയെ എന്ത് നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് ആരാഞ്ഞ കോടതി യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

യോഗിയെ വിമര്‍ശിച്ചതിന് തുറങ്കിലടച്ച മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണം; യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

യോഗി ആദിത്യനാഥിനെ അവഹേളിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തി എന്നാരോപിച്ചാണ് കനൗജിയയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് പ്രശാന്തിന്റെ ഭാര്യ ജഗീഷാ അറോറ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

യോഗി ആദിത്യനാഥിനോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുനിന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ചാണ് പോലീസ് ജൂണ്‍ എട്ടിന് പ്രശാന്ത് കനൗജിയയെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Supreme Court of India, Journalist, Arrested, Police,SC orders immediate release of Journalist Prashant Kanojia arrested for post against UP CM Yogi Adityanath
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia