Law minister | ജഡ്ജിമാര്‍ ഭരണപരമായ നിയമനങ്ങളില്‍ ഇടപെടുമ്പോള്‍ നീതിനിര്‍വഹണ സംവിധാനത്തിന്റെ ചുമതലകള്‍ ആര് നിറവേറ്റും; ഭരണഘടനയില്‍ തന്നെ ലക്ഷ്മണ രേഖ വരച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

 


ന്യൂഡെല്‍ഹി: (www.kvartha.com) വിവിധ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഭരണഘടനയില്‍ തന്നെ ലക്ഷ്മണ രേഖ വരച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ജഡ്ജിമാര്‍ ഭരണപരമായ നിയമനങ്ങളില്‍ ഇടപെടുമ്പോള്‍ നീതിനിര്‍വഹണ സംവിധാനത്തിന്റെ ചുമതലകള്‍ ആര് നിറവേറ്റുമെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ നിയമനത്തിന് പ്രത്യേക സമിതി നിര്‍ദേശിച്ചുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ വിമര്‍ശനം.

അദ്ദേഹത്തിന്റെ വാക്കുകള്‍:

തിരഞ്ഞെടുപ്പ് കമീഷന്റെ നിയമനത്തെ കുറിച്ച് ഭരണഘടനയില്‍ പറയുന്നുണ്ട്. പാര്‍ലമെന്റ് നിയമം നിര്‍മിക്കേണ്ടതുണ്ട്. ഇതിനനുസരിച്ച് നിയമനം നടത്തണം. എന്നാല്‍, പാര്‍ലമെന്റില്‍ അതിനുള്ള നിയമനിര്‍മാണം നടന്നിട്ടില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍, എല്ലാ പ്രധാനപ്പെട്ട നിയമനങ്ങളിലും ചീഫ് ജസ്റ്റിസോ ജഡ്ജിമാരോ ഇടപെടുകയാണെങ്കില്‍ ആരാണ് നീതിനിര്‍വഹണ സംവിധാനത്തിന്റെ ചുമതലകള്‍ നിറവേറ്റുക.

ഭരണപരമായ നിരവധി കാര്യങ്ങള്‍ ഈ രാജ്യത്തുണ്ട്. ജഡ്ജിമാരുടെ പ്രാഥമികമായുള്ള ചുമതല നീതിനിര്‍വഹണമാണ്. ജനങ്ങള്‍ക്ക് നീതി നല്‍കിക്കൊണ്ട് ഉത്തരവുകള്‍ നല്‍കാനാണ് അവര്‍ അവിടെയുള്ളത്. ഭരണപരമായ കാര്യങ്ങളില്‍ ജഡ്ജിമാര്‍ ഇടപെടുകയാണെങ്കില്‍ അവര്‍ വിമര്‍ശനം നേരിടേണ്ടി വരും എന്നും റിജിജു പറഞ്ഞു.

ഈ മാസം ആദ്യമാണ് തിരഞ്ഞെടുപ്പ് കമീഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിര്‍ണായക ഉത്തരവിട്ടത്. തിരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ നിയമനത്തിനായി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതി രൂപീകരിക്കണമെന്നും ഈ സമിതി വേണം ശുപാര്‍ശ നല്‍കാന്‍ എന്നുമായിരുന്നു ഉത്തരവ്. കൂടാതെ തിരഞ്ഞെടുപ്പ് കമീഷനെ സ്വതന്ത്രമാക്കണമെന്നും നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Law minister | ജഡ്ജിമാര്‍ ഭരണപരമായ നിയമനങ്ങളില്‍ ഇടപെടുമ്പോള്‍ നീതിനിര്‍വഹണ സംവിധാനത്തിന്റെ ചുമതലകള്‍ ആര് നിറവേറ്റും; ഭരണഘടനയില്‍ തന്നെ ലക്ഷ്മണ രേഖ വരച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

സുപ്രീംകോടതിയും കേന്ദ്ര സര്‍കാരും തമ്മില്‍ ജഡ്ജി നിയമനം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഭിന്നത നിലനില്‍ക്കുകയാണ്. നിയമമന്ത്രി കിരണ്‍ റിജിജു നേരത്തെയും സുപ്രീംകോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

നീതിന്യായ വ്യവസ്ഥ പ്രതിപക്ഷത്തിന്റെ ചുമതല നിര്‍വഹിക്കണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 'ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥ പ്രതിപക്ഷത്തിന്റെ ചുമതല നിര്‍വഹിക്കണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. നീതിന്യായ വ്യവസ്ഥക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണിത്. പ്രതിപക്ഷത്തിന്റെ റോള്‍ വഹിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ ഇന്‍ഡ്യന്‍ ജുഡീഷ്യറി തന്നെ എതിര്‍ക്കുമെന്നാണ് ഞാന്‍ പറയുന്നത്. അങ്ങനെയൊന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ല' എന്നും മന്ത്രി പറഞ്ഞു.

Keywords:  SC order on EC appointments: Law minister Rijiju invokes 'Lakshman Rekha', New Delhi, News, Politics, Minister, Criticism, Supreme Court of India, Election Commission, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia