SC Verdict | 'സർക്കാർ ജീവനക്കാരന്റെ മരണശേഷം ദത്തെടുക്കുന്ന കുട്ടിക്ക് കുടുംബ പെൻഷന് അർഹതയില്ല'; സുപ്രധാന വിധിയുമായി സുപ്രീം കോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെൽഹി: (www.kvartha.com) സർക്കാർ ജീവനക്കാരനായ ഭർത്താവിന്റെ മരണശേഷം ഭാര്യ കുട്ടിയെ ദത്തെടുത്താൽ ആ കുട്ടിക്ക് കുടുംബ പെൻഷന് അർഹതയില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി.1956ലെ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ടിലെ സെക്ഷൻ 8, 12, പ്രായപൂർത്തിയാകാത്ത, നല്ല മനസുള്ള ഒരു കുട്ടിയെ ദത്തെടുക്കാൻ ഹിന്ദു സ്ത്രീക്ക് അനുവാദം നൽകുന്നുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമ വ്യവസ്ഥ പ്രകാരം വിവാഹിതയായ ഹിന്ദു സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ കുട്ടിയെ ദത്തെടുക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
Aster mims 04/11/2022

2015 നവംബർ 30ലെ ബോംബെ ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസ് കെ എം ജോസഫും ജസ്റ്റിസ് ബി വി നാഗരത്നയും അടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചത്. സെൻട്രൽ സിവിൽ സർവീസസ് (പെൻഷൻ) റൂൾ 54 (14) (ബി), 1972 ലെ സിസിഎസ് (പെൻഷൻ) ചട്ടങ്ങൾ എന്നിവ പ്രകാരം ദത്തെടുക്കപ്പെട്ട കുട്ടിക്ക് കുടുംബ പെൻഷന് അർഹതയില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കുടുംബ പെൻഷന്റെ ആനുകൂല്യം സർക്കാർ ഉദ്യോഗസ്ഥൻ തന്റെ ജീവിതകാലത്ത് നിയമപരമായി ദത്തെടുത്ത ആൺമക്കൾക്കും പെൺമക്കൾക്കും മാത്രമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

SC Verdict | 'സർക്കാർ ജീവനക്കാരന്റെ മരണശേഷം ദത്തെടുക്കുന്ന കുട്ടിക്ക് കുടുംബ പെൻഷന് അർഹതയില്ല'; സുപ്രധാന വിധിയുമായി സുപ്രീം കോടതി


കേസ് ഇങ്ങനെ

ശ്രീധർ ചിമുർക്കർ എന്ന സർക്കാർ ഉദ്യോഗസ്ഥൻ 1993-ൽ വിരമിച്ചു. 1994-ൽ അദ്ദേഹം അന്തരിച്ചു. ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. തുടർന്ന് ഭാര്യ മായ മോത്ഘരെ ഏകദേശം രണ്ട് വർഷത്തിന് ശേഷം ശ്രീറാം ശ്രീധർ ചിമൂർക്കറെ എന്ന പേരിൽ ഒരു കുട്ടിയെ ദത്തെടുത്തു. ശ്രീധർ ചിമൂർക്കറുടെ വീടിന്റെ ഒരു ഭാഗത്താണ് ഇരുവരും താമസിച്ചിരുന്നത്. അതിനുശേഷം, 1998 ഏപ്രിലിൽ, മായ മോത്ഗരെ ചന്ദ്രപ്രകാശ് എന്നയാളെ വിവാഹം കഴിച്ചു. അദ്ദേഹത്തോടൊപ്പം ന്യൂഡെൽഹിയിലെ ജനക്പുരിയിൽ താമസം തുടങ്ങി.

അതിനുശേഷം, മരിച്ച സർക്കാർ ഉദ്യോഗസ്ഥനായ ശ്രീധർ ചിമൂർക്കറുടെ കുടുംബത്തിന് കുടുംബ പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം ശ്രീധർ ചിമൂർക്കർ അധികൃതർക്ക് അപേക്ഷ നൽകി. ഇതിന്റെ നിയമ പോരാട്ടത്തിന് ഒടുവിലാണ് സർക്കാർ ജീവനക്കാരന്റെ മരണശേഷം സർക്കാർ ജീവനക്കാരന്റെ വിധവ ദത്തെടുക്കുന്ന കുട്ടികൾക്ക് പെൻഷന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരന്റെ വാദം ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയത്.

Keywords: News,National,India,New Delhi,Supreme Court of India,Top-Headlines,Family,Pension, SC: No family pension for children adopted by widow of govt servant
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia