ടീസ്തയ്ക്ക് മുന്‍കൂര്‍ ജാമ്യം: ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം
Feb 19, 2015, 15:58 IST
ഡെല്‍ഹി: (www.kvartha.com 19/02/2015) ടീസ്ത സെതല്‍വാദിന് സുപ്രീംകോടതിയുടെ മുന്‍കൂര്‍ ജാമ്യം. സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ ടീസ്തയേയും ഭര്‍ത്താവിനേയും ചോദ്യം ചെയ്യാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇവര്‍ സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു.
ഗുജറാത്ത് കലാപത്തിന് ഇരയായവര്‍ക്കുള്ള ധനസഹായം വഴിമാറ്റി ചെലവഴിച്ചു എന്നാണ് ടീസ്തയ്ക്കും ഭര്‍ത്താവിനും എതിരെയുള്ള ആരോപണം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും ചോദ്യം ചെയ്യണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാടിനെ സുപ്രീം കോടതി ചോദ്യം ചെയ്തു.
നേരത്തേ, ടീസ്തയുടെ അറസ്റ്റ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ടീസ്തയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതായി കോടതി അറിയിക്കുകയായിരുന്നു.
പ്രസ്തുത കേസില്‍ അന്വേഷണം നടത്തണമെങ്കില്‍ ടീസ്തയെ അറസ്റ്റ് ചെയ്തുതന്നെ ചോദ്യം ചെയ്യേണ്ട തുണ്ടോ എന്നും ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു.
ഗുജറാത്ത് പോലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ആരോപണത്തിനിടയായ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ ടീസ്തയ്ക്കും മറ്റ് സന്നദ്ധ സംഘടനകള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ വീഴ്ചവരുത്തുകയോ അന്വേഷണത്തോടു സഹകരിക്കാതിരിക്കുകയോ ചെയ്താല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ പോലീസിന് സുപ്രീംകോടതിയോട് ആവശ്യപ്പെടാമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, ആദര്‍ശ് ഗോയല്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
ഗുജറാത്ത് കലാപക്കേസുകളിലടക്കം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെ പല ചെയ്തികളെയും ടീസ്ത ചോദ്യം ചെയ്തിരുന്നു. ഇതോടെ ടീസ്ത ഗുജറാത്ത് സര്‍ക്കാരിന്റെ കണ്ണിലെ കരടാവുകയായിരുന്നു. അതുകൊണ്ടുതന്നെ ടീസ്തയെക്കെതിരായ കേസുകള്‍ സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുന്നതിന്റെ ഭാഗമായി എടുത്തതാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
മാത്രമല്ല കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്ന ബെഞ്ച് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു മാറ്റിയതും
വിവാദമായിരുന്നു. ഇത് ചീഫ് ജസ്റ്റിന്റെ അസാധാരണ നടപടിയാണെന്നായിരുന്നു നിയമവിദഗ്ധരുടെ വിലയിരുത്തല്‍. എസ് ജെ മുഖോപാധ്യായയുടെയും എന്‍ വി രമണയുടെയും ബെഞ്ചില്‍നിന്നാണ് കേസ് ജസ്റ്റിസുമാരായ ദീപക് മിശ്രയുടെയും ആദര്‍ശ് ഗോയലിന്റെയും ബെഞ്ചിലേക്കു മാറ്റിയത്.

Also Read:
ശിവരാത്രി നാളില്‍ ക്ഷേത്രത്തില്‍ നിന്നു ഭക്ഷണം കഴിച്ച നൂറോളം പേര്‍ക്കു വിഷബാധ
Keywords: SC extends stay on arrest of Teesta Setalvad and her husband, New Delhi, Allegation, Gujrath, Chief Minister, Narendra Modi, Police, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.