SWISS-TOWER 24/07/2023

മഅ്ദനിയുടെ ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടി; മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിലക്ക്

 


ഡെല്‍ഹി: (www.kvartha.com 07.11.2014) ബംഗളൂരു സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഇടക്കാല ജാമ്യം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടി.

ജാമ്യ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ ചികിത്സ പൂര്‍ത്തീകരിക്കാന്‍  ജാമ്യ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന മഅ്ദനിയുടെ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് ജാമ്യം നീട്ടിയത്.

ഉപാധികളോടെയാണ് മഅ്ദനിക്ക് ജാമ്യം നീട്ടിനല്‍കിയത്. ജാമ്യക്കാലയളവില്‍ മാധ്യമങ്ങളില്‍  പ്രസ്താവന നടത്തുന്നത് ഉചിതമല്ലെന്ന് പറഞ്ഞ കോടതി ഇക്കാര്യം നിരീക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു.  കോടതി അനുവദിച്ച ജാമ്യത്തിലാണ് പുറത്തിറങ്ങുന്നത് എന്ന കാര്യം മഅ്ദനി ഓര്‍ക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ മഅ്ദനിയുടെ ജാമ്യം നീട്ടിയിട്ടുണ്ട്.

കേരളത്തില്‍ ചികിത്സ വേണമെന്ന മഅ്ദനിയുടെ ആവശ്യം അടുത്തയാഴ്ച കോടതി പരിഗണിക്കും. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന മഅ്ദനിയുടെ ആവശ്യം പരിഗണിക്കാമെന്നും സുപ്രീംകോടതി സമ്മതിച്ചിട്ടുണ്ട്.

ഒരു മാസത്തെ ജാമ്യ കാലാവധി അവസാനിച്ചതോടെ ഒക്ടോബര്‍ 31ന്  മഅ്ദനി ഇതേ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഒരാഴ്ചത്തേക്ക് മാത്രമാണ് കോടതി ജാമ്യകാലാവധി  നീട്ടി നല്‍കിയത്. നേരത്തെ നാലു തവണയായി മഅ്ദനിക്ക് കോടതി ജാമ്യം നീട്ടി നല്‍കിയിട്ടുണ്ട്.
മഅ്ദനിയുടെ ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടി; മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിലക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
റിട്ട. എസ്.പി. ഹബീബ് റഹ്മാന് അംഗത്വം നല്‍കാനുള്ള സമ്മേളനം മാറ്റിവെക്കാന്‍ നിര്‍ദേശം
Keywords:  SC extends Ma'dani's bail for one week, New Delhi, Karnataka, Supreme Court of India, Media, Bangalore, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia