ഡെല്‍ഹി: (www.kvartha.com 21.01.2015) പാതയോരങ്ങളില്‍ പൊതുയോഗം സംഘടിപ്പിക്കുന്നത് നിരോധിച്ച ഹൈക്കോടതി ജഡ്ജിയെ 'ശുംഭന്‍' എന്ന് വിശേഷിപ്പിച്ച സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന് സുപ്രീംകോടതിയുടെ വിമര്‍ശനം.
2010 ജൂണ്‍ 26നു കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച സംഭവത്തില്‍ ജഡ്ജിമാരെല്ലാം 'ശുംഭന്‍മാര്‍ എന്ന് ജയരാജന്‍ ആക്ഷേപിച്ചത്. ഇതേതുടര്‍ന്ന് ജയരാജന്റെ പരാമര്‍ശത്തിന് ഹൈക്കോടതി സ്വമേധയ കേസെടുത്ത് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ജയരാജന്‍ സമര്‍പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
കോടതിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ സുപ്രീംകോടതി ഹൈക്കോടതി വിധിക്കെതിരെ നീങ്ങാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്നതായിരുന്നു ജയരാജന്റെ വാക്കുകളെന്നും ചൂണ്ടിക്കാട്ടി.
കോടതിവിധി ലംഘിക്കാന്‍ ജയരാജന്‍ ആഹ്വാനം ചെയ്തതും ശുംഭന്‍ പ്രയോഗത്തിന് ഒരിക്കല്‍ പോലും മാപ്പു പറയാന്‍ തയ്യാറാകാത്തതും അംഗീകരിക്കാവുന്ന നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് മാറ്റി.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
നടുറോഡില്‍ ഏറ്റുമുട്ടിയ കേസ്: ബിജെപി പ്രവര്‍ത്തകര്‍ക്ക് പിഴശിക്ഷ, സിപിഎമ്മുകാര്‍ക്ക് അറസ്റ്റ് വാറണ്ട്
Keywords: New Delhi, High Court of Kerala, Criticism, Supreme Court of India, Appeal, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.